വാഷിംഗ്ടണ്രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുതിച്ചുയരുന്നു.
ലണ്ടനിലെയും ന്യുയോര്‍ക്കിലെയും ഓഹരി വിപണികളില്‍ ക്രൂഡ് ഓയില്‍ വില പുതിയ ഉയരത്തിലെത്തി. ബാരലിന് 123.69 ഡോളറിനാണ് ന്യുയോര്‍ക്ക് വിപണിയില്‍ ഇന്നലെ ക്രൂഡ് ഓയില്‍ വ്യാപാരം നടന്നത്.
ഒരവസരത്തില്‍ ഇത് 124.61 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ലണ്ടന്‍ വിപണിയില്‍ 122.84 ഡോളറിനാണ് വ്യാപാരം നടന്നത്.
എണ്ണയുടെ ആവശ്യത്തിന് ആനുപാതികമായി ഉല്‍പാദനം നടക്കാത്തതും ഡോളറിന്‍റെ മൂല്യശോഷണവുമാണ് വില കുത്തനെ ഉയരാന്‍ കാരണം. ആറു മാസത്തിനുള്ളില്‍ ക്രൂഡോയില്‍ ബാരലിന് 200 ഡോളര്‍വരെ എത്തുമെന്നാണ് സൂചന.