ന്യൂദല്‍ഹി
പ്രവാസികളുടെ സഹായത്തോടെയുള്ള ഗ്രാമീണ വികസനത്തിനായിരിക്കും ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഊന്നല്‍ നല്‍കുകയെന്ന് കേന്ദ്ര പ്രവാസസി കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെ ന്യൂഡല്‍ഹിയിലാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക.
'രാജ്യത്തിന്‍റെ സാമൂഹ്യ, സാന്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക്കും. ഗ്രാമീണ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാന്പത്തിക സുരക്ഷക്കായി പ്രവാസികള്‍ക്ക് ഗണ്യമായമ സംഭാവനകള്‍ നല്‍കാനാകും'-മന്ത്രി പറഞ്ഞു.
ഇതിനു പുറമെ വ്യവസായ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളും സമ്മേളനത്തിലുണ്ടാകും. ഇന്ത്യയിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് പ്രവാസി ഭാരതീയ ദിവസില്‍ നേരത്തെ ശ്രമിച്ചിരുന്നത്.പക്ഷെ പ്രതീക്ഷക്കൊത്ത് പ്രണമോ നിക്ഷേപമോ വരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കുറി പ്രവാസികളോട് നിക്ഷേപം ആവശ്യപ്പെടേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പരോപകാര പദ്ധതികളില്‍ അവരുടെ സഹകരണം തേടാനാണ് ഉദ്ദേശ്യം-മന്ത്രി വിശദീകരിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ(സി.ഐ.ഐ) സഹകരണത്തോടെയാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്.വിദേശ നാണ്യം നേടുന്നതിനു മാത്രമല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്, വിദേശ ഇന്ത്യക്കാര്‍ക്ക് സഹകരിക്കാന്‍ കഴിയുന്ന മറ്റു പല സംരംഭങ്ങളുമുണ്ട്-സി.ഐ.ഐ പ്രസിഡന്‍റ് സുനില്‍ മിത്തല്‍ പറഞ്ഞു.
Showing posts with label എന്‍.ആര്‍.ഐ. Show all posts
Showing posts with label എന്‍.ആര്‍.ഐ. Show all posts
Friday, November 9, 2007
Saturday, October 27, 2007
ബഹ്റിനില്‍ നിന്ന് പണമയക്കാന്‍ പുതിയ സംവിധാനം
കൊച്ചി: ബാങ്ക് ശാഖയില്‍ ചെല്ലാതെ ബഹ്റിനിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള സംവിധാനം ഐ.സി.ഐ.സി.ഐ ബാങ്ക് ഏര്‍പ്പെടുത്തി. ഐ.സി.ഐ.സി.ഐ ഇടപാടുകാര്‍ക്ക് മാത്രമാണ് ഈ പ്രത്യേക സൗകര്യം ലഭ്യമാകുക. പണം കൈപ്പറ്റുന്ന ആളുടെ പേരുവിവരങ്ങള്‍ സഹിതം ആദ്യം 500 ഫില്‍ അടച്ച് രജിസ്റ്റര്‍ ചെയ്യണം. പിന്നീടൊരിക്കലും പണമയക്കാന്‍ ബാങ്ക് ശാഖയിലെത്തേണ്ട. 80001313 എന്ന ടോള്‍ ഫ്രീ നംപറില്‍ വിളിച്ച് എത്ര തുകയാണ് അയക്കേണ്ടതെന്ന് പറഞ്ഞാല്‍ മതി. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സംവിധാനമൊരുക്കിയിരിക്കുന്ന ബാങ്കിന്‍റെ ബഹ്റൈനിലെ ഓഫീസിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനില്‍ നിന്ന് റീട്ടെയ്ല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ബഹ്റൈന്‍ കണ്‍ട്രി ഹെഡ് അജയ് ശര്‍മ പറഞ്ഞു. പുതിയ സംവിധാനതതിന് പുറമെ കൈപ്പറ്റുന്ന ആളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണം എത്തിക്കുന്ന ഇന്‍റര്‍നെറ്റ് ബാങ്കിംഗ് സൗകര്യവും ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഐ.സി.ഐ.സി.ഐ ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, ഡി.ഡി അയക്കല്‍ എന്നിവയാണ് ബാങ്ക് നല്‍കുന്ന മറ്റ് സേവനങ്ങള്‍.
Subscribe to:
Posts (Atom)