
യു.ബി ഗ്രൂപ്പ് മേധാവി വിജയ് മല്യ കിംഗ്ഫിഷര്‍ വിമാനത്തിനരികില്‍
മുംബൈ
ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വിമാന സര്‍വീസായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് സ്കൈട്രാക്സ് പഞ്ചനക്ഷത്ര പദവി നല്‍കി. ആഗോളതലത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ട്രാവല്‍ ഫോറമാണ് സ്കൈട്രാക്സ്.
സ്കൈട്രാക്സിന്‍റെ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന ആദ്യ ആഭ്യന്തര സര്‍വീസാണ് യു.ബി. ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്. നേരത്തെ ഇന്ത്യന്‍ രാജ്യാന്തര സര്‍വീസുകളായ ജെറ്റ് എയര്‍വേസിനും എയര്‍ ഇന്ത്യക്കും ത്രീസ്റ്റാര്‍ പദവി ലഭിച്ചിരുന്നു.
സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ്, കാത്തേ പസഫിക് എയര്‍വേസ് എന്നിവയാണ് പഞ്ചനക്ഷത്ര പദവിയുള്ള മറ്റ് വിമാന സര്‍വീസുകള്‍.




