ടെല്‍ അവീവ്
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്ക് സ്വന്തം ഭാഷ ഉപയോഗിച്ച് കന്പ്യൂട്ടര്‍ അനായാസം കൈകാര്യം ചെയ്യാന്‍ സഹായകമാകുന്ന പുതിയ സോഫ്റ്റ് വെയര്‍ പുറത്തിറക്കി. ഇന്ത്യയിലെ കോടിക്കണക്കിനാളുകള്‍ക്ക് കന്പ്യൂട്ടര്‍ സാങ്കേതിക വിദ്യ പ്രാപ്യമാക്കാന്‍ ഇത് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യന്‍ വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കന്പ്യൂട്ടിംഗ്(സി-ഡാക്)ഇസ്രായേലിലെ എഫ്.ടി.കെ ടെക്നോളജീസുമായി ചേര്‍ന്ന് തയാറാക്കി ലേഖിക 2007 എന്ന സോഫ്റ്റ് വെയര്‍ ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, ഉറുദു, പഞ്ചാബി എന്നീ ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 2009ഓടെ ഇന്ത്യയിലെ എല്ലാ ഔദ്യോഗിക ഭാഷകള്‍ ഉപയോഗിച്ചും സോഫ്റ്റ് വേര്‍ ഉപയോഗിക്കാനാകുമെന്ന് എഫ്.ടി.കെ ടെക്നോളജീസ് സി.ഇ.ഒ ഹാരെല്‍ കോഹെന്‍ അറിയിച്ചു.
പത്തു സ്ക്രിപ്പ്റ്റുകളും മൂവായിരം കാരക്ടറുകളും ഉള്‍പ്പെടുന്ന ലേഖിക വിന്‍ഡോസിലും മാകിലും ലിനക്സിലും ഉപയോഗിക്കാം. 2500 രൂപ മുതല്‍ 3000 രൂപ വരെയാണ് വില.തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ഭാഷകളെല്ലാം സന്പൂര്‍ണമായും വ്യക്തമായും കംപ്യൂട്ടറില്‍ ഉപയോഗിക്കാനാകുമെന്നതാണ് ലേഖികയുടെ സവിശേഷത.
അടുത്ത അക്ഷരമോ മാത്രയോ പ്രവചിക്കുന്ന ഇന്‍റ്യൂസീവ് സോഫ്റ്റ് വെയര്‍ ആയതിനാല്‍ കന്പൂട്ടര്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കു പോലും ബുദ്ധിമുണ്ടുണ്കുന്നില്ല. സന്പൂര്‍ണത, കുറഞ്ഞ ചെലവ് തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുന്പോള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുള്ള എല്ലാ പ്രാദേശിക ഭാഷാ സോഫ്റ്റ് വെയറുകളെയും ലേഖിക പിന്നിലാക്കുന്നു.
"ഇന്ത്യയില്‍ കേവലം പത്തു ശതമാനം പേര്‍ക്കു മാത്രമാണ് ഇംഗ്ലീഷ് പരിഞ്ജാനമുള്ളത്. അതുകൊണ്ടുതന്നെ പുതിയ സോഫ്റ്റ് വെയര്‍ രാജ്യത്തെ വിവര സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കും "-കോഹെന്‍ ചൂണ്ടിക്കാട്ടി.
Showing posts with label വിവര സാങ്കേതികം. Show all posts

Friday, December 7, 2007
Thursday, November 22, 2007
ടെക്നോപാര്‍ക്കും ഇറ്റാലിയന്‍ നഗരവും കൈകോര്‍ക്കുന്നു
തിരുവനന്തപുരം
വിവര സാങ്കേതിക മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെ വ്യവസായ നഗരമായ നൊവാരയില്‍നിന്നുള്ള പ്രതിനിധി സംഘം ടെക്നോ പാര്‍ക്ക് അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തി. നൊവാര മേയര്‍ മാസ്സിമോ ഗിരോര്‍ദ്ദാനോയും നാല് അഭിഭാഷകരുമാണ് സംഘത്തിലുള്ളത്.
നൊവാരയിലെയും ടെക്നോ പാര്‍ക്കിലെയും കന്പനികള്‍ക്ക് പരസ്പരം ഗുണകരമാകുന്ന
വിധത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് മാസ്സിമോ പറഞ്ഞു.കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ടെക്നോ പാര്‍ക്ക് പ്രതിനിധികളെ അദ്ദേഹം നൊവാരയിലേക്ക് ക്ഷണിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ടെക്നോ പാര്‍ക്കിലെത്തുന്ന രണ്ടാമത്തെ വിദേശ
സംഘമാണിതെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആര്‍.കെ. നായര്‍ പറഞ്ഞു. മുന്‍പ്
ചൈനയില്‍നിന്നുള്ള സംഘം ഇവിടെ എത്തിയിരുന്നു.
"മറ്റു രാജ്യങ്ങളില്‍ ടെക്നോ പാര്‍ക്കിനെക്കുറിച്ച് ഏറെ മതിപ്പുളവാക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. നൊവാരയുമായി ഫലപ്രദമായ സഹകരണം സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
"-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോ പാര്‍ക്കിലെ ചില കന്പനികളുടെ ഓഫീസുകളിലും സന്ദര്‍ശനം നടത്തിയ ഇറ്റാലിയന്‍ സംഘം ഇവിടുത്തെ സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

Friday, November 16, 2007
ശിലയിട്ടു;സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യത്തിലേക്ക്
കാക്കനാട്(കൊച്ചി)
ശാസ്ത്ര സാങ്കേതിക മേഖലയില്‍ കേരളത്തിന്‍റെ ശ്രദ്ധേയമായ കുതിപ്പിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തറക്കല്ലിട്ടു.ഇടച്ചിറയില്‍ ഇന്‍റഫോ പാര്‍ക്കിനു സമീപം തയാറാക്കിയ പ്രത്യേക പന്തലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എച്. അച്യുതാനന്ദനും ടി കോം. എക്സിക്യുട്ടീവ് ഡ
യറക്ടര്‍ ഫരീദ് അബ്ദുറഹ്മാനും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിച്ചു.
ഇതോടെ ഏറെ ചര്‍ച്ചകളും വിവാദങ്ങളും അനിശ്ചിതത്വങ്ങളും പിന്നിട്ട പദ്ധതി യാഥാര്‍ത്ഥ്യത്തിന്‍റെ പാതയിലെത്തിയിരിക്കുകയാണ്. പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ഇടതു മുന്നണി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷമായ ഐക്യജനാഥിപത്യ മുന്നണി(യു.ഡി.എഫ്)യും തമ്മിലുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല.
സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റിക്ക് സമാനമായ മറ്റു പദ്ധതിക ആരംഭിക്കുന്നതിന് നിരവധി നിക്ഷേപകര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികള്‍ ആരംഭിച്ച
തായും അദ്ദേഹം അറിയിച്ചു.
സ്മാര്‍ട്ട് സിറ്റിക്കു വേണ്ട സ്ഥലം 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറുന്നതിനുള്ള ധാരണാ പത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ടീകോമും ഒപ്പുവെച്ചു.ടീ കോം മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാസിയ മുഹമ്മദ്, മന്ത്രിമാരായ എസ്. ശര്‍മ, എന്‍.കെ. പ്രേമചന്ദ്രന്‍, സി. ദിവാകരന്‍, കെ. ബാബു എം.എല്‍.എ, ചീഫ് സെക്രട്ടറി പി.ജെ. തോമസ് തുടങ്ങിയവരും പ്രസംഗിച്ചു.

Thursday, November 1, 2007
സ്മാര്‍ട്ട് സിറ്റി ശിലാസ്ഥാപനം നവംബര്‍ 13ന്

കൊച്ചി: കൊച്ചിയിലെ കാക്കനാട് ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് നവംബര്‍ 13ന് കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തറക്കല്ലിടും. പദ്ധതി പ്രദേശത്തേക്ക് സീ പോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡില്‍ നിന്നുള്ള നാലുവരിപ്പാതയുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ദുബായ് ടീകോം എക്സിക്യുട്ടീവ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ബയാത്ത് അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും
ഐടി മേഖലയില്‍ 95000 തൊഴിലവസരങ്ങളും നിര്‍മാണമേഖലയില്‍ ഒരു കോടി തൊഴില്‍ദിനങ്ങളുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് പദ്ധതിപ്രദേശത്തെ കെട്ടിടസമുച്ചയത്തിനുണ്ടാകുക

Thursday, October 25, 2007
മൈന്‍ഡ് പാര്‍ലര്‍ കൊച്ചിയില്‍

കൊച്ചി: ദുബായ് ആസ്ഥാനമായ ഹ്യൂമന്‍ റിസോഴ്സസ് സര്‍വീസസ് കമ്പനിയായ മൈന്‍ഡ് പാര്‍ലര്‍ എല്‍.എല്‍.സി ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ടയര്‍-2 നഗരങ്ങളായ കൊച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ്, എന്നിവിടങ്ങളിലും ഐ.ടി ഫിനിഷിംഗ് സ്കൂളുകള്‍ സ്ഥാപിച്ചു കൊണ്ടാണ് കമ്പനി ഇന്ത്യയിലെത്തുന്നത്.
മൈന്‍ഡ് പാര്‍ലറിന്‍റെ ആദ്യ ഫിനിഷിംഗ് സ്കൂള്‍ 2008 ജനുവരിയോടെ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മൈന്‍ഡ് പാര്‍ലര്‍ ചീഫ് റിസോഴ്സ് ഓഫീസര്‍ കമാന്‍ഡര്‍ സി.കെ. ശര്‍മ്മ പറഞ്ഞു. എന്‍ജിനീയറിംഗ് ബിരുദധാരികളെ ഐ.ടി വ്യവസായ രംഗത്തിന് അനിവാര്യമായ കഴിവുകളുള്ളവരാക്കി വികസിപ്പിച്ചെടുക്കുകയാണ് മൈന്‍ഡ് പാര്‍ലറിന്‍റെ ഐ.ടി ഫിനിഷിംഗ് സ്കൂളുകള്‍ ചെയ്യുന്നത്.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂഡല്‍ഹി ആസ്ഥാനമാക്കി മൈന്‍ഡ് പാര്‍ലര്‍ ലേണിംഗ് സിസ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇതിനകം തന്നെ രൂപം കൊടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഫിനിഷിംഗ് സ്കൂളുകള്‍ ആരംഭിക്കുന്ന കമ്പനി പിന്നീട് കോര്‍പ്പറേറ്റ് ട്രെയിനിംഗ് മേഖലയിലേക്കും കുട്ടികളുടെ പരിശീലന പരിപാടികളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും ശര്‍മ്മ പറഞ്ഞു.
2007 ഡിസംബര്‍ അവസാനത്തോടെ മൈന്‍ഡ് പാര്‍ലര്‍ കൊച്ചി കാമ്പസ് കടവന്ത്രയില്‍ സജ്ജമാകും. പ്രവേശനത്തിനുള്ള പരീക്ഷ ഡിസംബര്‍ രണ്ടാംവാരത്തില്‍ നടക്കും. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് നാസ്കോം അംഗീകാരമുള്ള നാക്-ടെക് സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. നാല് മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് 300 പേര്‍ക്കാണ് പ്രവേശനം. ഒരു വര്‍ഷം 1000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. 15 കോടിയോളം മുടക്കി കൊച്ചിയില്‍ സ്വതന്ത്രമായ സമ്പൂര്‍ണ്ണ ഫിനിഷിംഗ് സ്കൂള്‍ കാമ്പസ് 2009ല്‍ സജ്ജമാക്കുമെന്നും സി.കെ. ശര്‍മ്മ പറഞ്ഞു.

Subscribe to:
Posts (Atom)