
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കം


കവുമായ പാര്‍പ്പിട സമുച്ചയവും ഡി.എല്‍.എഫ് നിര്‍മ്മിക്കും. വൈറ്റിലയിലെ ചിലവന്നൂര്‍ കായലോരത്ത് റിവര്‍സൈഡ് എന്ന പേരില്‍ 250 കോടി രൂപ മുതല്‍മുടക്കില്‍ പാര്‍പ്പിടസമുച്ചയപദ്ധതി ഡി.എല്‍.എഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ച് ഏക്കറില്‍ അഞ്ച് ടവറുകളിലായി 175 അപ്പാര്‍ട്ടുമെന്റുകള്‍ സമുച്ചയത്തിലുണ്ടാകും. ഏറ്റവും ഉയരം കൂടിയ ടവറിന് 20 നിലകളാണുണ്ടാകുക. കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗോടെ അത്യാഡംബര ശ്രേണിയിലാണ് ഡി.എല്‍.എഫിന്റെ അപ്പാര്‍ട്ടുമെന്റുകള്‍ പാര്‍പ്പിട വിപണിയിലെത്തുക. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറാണ് സമുച്ചയത്തിന്‍റെ രൂപകല്‍പ്പന തയാറാക്കിയിരിക്കുന്നത്.എറണാകുളം മറൈന്‍ഡ്രൈവില്‍ ഡി.എല്‍.എഫിന്റെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍കിട ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഷോപ്പിംഗ് മാളിന് പുറമെ പഞ്ചനക്ഷത്ര ഹോട്ടല്‍, മള്‍ട്ടിപ്ളക്സ് എന്നിവ കൂടി അടങ്ങിയതായിരിക്കും ഈ സമുച്ചയം. ഫോര്‍ട്ടുകൊച്ചിയില്‍ ആസ്പിന്‍വാള്‍ കമ്പനിയുടെ ആസ്ഥാനമന്ദിരം വാങ്ങിയ ഡി.എല്‍.എഫ് ഇത് ഹെറിറ്റേജ് ഹോട്ടലാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.


ആറാമത് സഹകരണ കോണ്‍ഗ്രസിന് സമാപനം കുറിച്ച് കൊച്ചിയില്‍ നടന്ന റാലി
കൊച്ചി: ആഗോളീകരണത്തിനും ഉദാരീകരണത്തിനും ബദല്‍ സഹകരണപ്രസ്ഥാനമാണെന്ന് പ്രഖ്യാപിച്ച് ആറാമത് സഹകരണ കോണ്‍ഗ്രസ് കൊച്ചിയില്‍ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ നടന്ന വര്‍ണാഭമായ റാലിയില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് സഹകാരികള്‍ അണിനിരന്നു. മറൈന്‍ഡ്രൈവില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്തു.