Showing posts with label ജനകീയം. Show all posts
Showing posts with label ജനകീയം. Show all posts

Monday, November 12, 2007

ഹോട്ടല്‍ ഭക്ഷണത്തിനും തീവില

തിരുവനന്തപുരം

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഹോട്ടലുകളിലെ ഭക്ഷണത്തിന്‍റെ നിരക്ക് വര്‍ധിപ്പിച്ചു. പ്രധാനമായും ചെറുകിട ഹോട്ടലുകളിലാണ് വിലവര്‍ധന നടപ്പാക്കിയിട്ടുള്ളത്.

ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍ നിരക്കില്‍ ഭക്ഷണം വില്‍ക്കാനാവില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വൈകാതെ സംസ്ഥാനത്ത് എല്ലായിടത്തും വില വര്‍ധന നിലവില്‍ വരും.

മില്‍മ പാലിന്‍റെ വില ഉയര്‍ത്തിയ സാഹചര്യത്തില്‍ ചായയുടെയും കാപ്പിയുടെയും പാല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളുടെയും വിലയും ആനുപാതികമായി കൂട്ടേണ്ടിവരുമെന്ന് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി

Friday, November 9, 2007

ത്രിവേണി മെഗാമാര്‍ട്ടും ലിറ്റില്‍ ത്രിവേണിയും

കൊച്ചി: കേരളത്തിലെ വിവിധ നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റോറുകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് പദ്ധതിയിടുന്നു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള നൂറിലധികം സ്റോറുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. ചില്ലറ വ്യാപാര രംഗത്ത് കുത്തകകളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് കസ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന മെഗാമാര്‍ട്ടിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധി നഗറില്‍ സഹകരണമന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.
ആധുനിക സൌകര്യങ്ങളോടുകൂടിയ മൂവായിരം ചതുരശ്രയടി വലിപ്പമുള്ള മെഗാമാര്‍ട്ടുകള്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ തുടങ്ങാനാണ് പദ്ധതി. പച്ചക്കറികള്‍ക്കും മാംസങ്ങള്‍ക്കും പ്രത്യേക വിഭാഗവും ഇന്റര്‍നെറ്റ്, ഫോട്ടോസ്റാറ്റ്, ഡി.ടി.പി, ഫാക്സ്, എസ്.ടി.ഡി, ഐ.എസ്.ഡി തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള ഇ-ത്രിവേണി ബിസിനസ് സെന്‍ററും മെഗാമാര്‍ട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. ലഘുഭക്ഷണശാലയും ഉണ്ടാകും.
രുചിക്കും ഗുണമേന്മയ്ക്കും പ്രാധാന്യം നല്‍കി പ്രധാന നഗരങ്ങളില്‍ ത്രിവേണി കോഫി ഹൌസ് ആരംഭിക്കും. ഇത്തരത്തിലുള്ള ആദ്യത്തേത് കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് പരിസരത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിക്കുപുറമേ എടപ്പാള്‍, പുനലൂര്‍, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും മെഗാമാര്‍ട്ടുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓണം, റംസാന്‍ കാലത്ത് കണ്‍സ്യൂമര്‍ഫെഡ് 90 കോടിയിലധികം രൂപയുടെ വില്‍പന നടത്തി. ഇതിലൂടെ 30 കോടി രൂപയുടെ സബ്സിഡി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കസ്യൂമര്‍ ഫെഡിന്റെ ഒരു യൂണിറ്റ് അടുത്തവര്‍ഷം മുതല്‍ ആരംഭിക്കും. നീതി മെഡിക്കല്‍ സ്റോറുകളും പുതുതായി ഓരോ സ്ഥലങ്ങളിലും തുടങ്ങും.

മില്‍മ പാലിനും വിലകൂട്ടുന്നു


തിരുവനന്തപുരം

മില്‍മ പാലിന്‍റെ വില ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പുതിയ നിരക്ക് ഒരാഴ്ച്ചക്കുള്ളില്‍ നിലവില്‍ വരുമെന്ന് ഭക്്ഷ്യ മന്ത്രി സി. ദിവാകരന്‍ അറിയിച്ചു.
-------------------------------------------
ചിത്രത്തിന് കടപ്പാട്-ഫ്രണ്ട് ലൈന്‍

Monday, October 29, 2007

വോഡഫോണ്‍ 99 രൂപ ഉപഭോക്താക്കള്‍ക്കുള്ള കാലാവധി വര്‍ധിപ്പിക്കുന്നു


കൊച്ചി: ഇന്ത്യയിലെ മുന്‍നിര സെല്ലുലര്‍ സര്‍വീസ് സേവനദാതാവായ വോഡഫോണ്‍ എസ്സാര്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കാലാവധി നീട്ടിയെടുക്കുന്നതിനുള്ള സൗകര്യം പ്രഖ്യാപിച്ചു. മുപ്പത് ദിവസം കാലാവധിയുള്ള 99 രൂപ പാക്കേജ് ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ഉപയോഗിക്കാത്ത കാലാവധി അടുത്ത റീച്ചാര്‍ജിലേക്ക് ചേര്‍ക്കാന്‍ കഴിയും. തുടര്‍ന്നുള്ള 'കുട്ടി' റീച്ചാര്‍ജുകള്‍ക്കും പൂര്‍ണ സംസാരമൂല്യം ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് പാക്കേജിന്‍റെ കാലാവധി തീരുന്നത് കാത്തുനില്‍ക്കാതെ മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് വോഡഫോണ്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സേവനം. നേരത്തെ കാലാവധി തീരുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ റീച്ചാര്‍ജ് ചെയ്യുന്ന പക്ഷം ഉപയോഗിക്കാത്ത കാലാവധി വീണ്ടെടുക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നുള്ള റീച്ചാര്‍ജില്‍ മുന്‍ കാലാവധി നഷ്ടമാകുന്ന തരത്തിലായിരുന്നു പഴയ സംവിധാനം. ഇന്ത്യയില്‍ ഈ സൗകര്യം ആദ്യമായി നല്‍കുന്നത് തങ്ങളാണെന്ന് വോഡഫോണ്‍ അവകാശപ്പെട്ടു.