വാഷിംഗ്ടണ്‍
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുതിച്ചുയരുന്നു.
ലണ്ടനിലെയും ന്യുയോര്‍ക്കിലെയും ഓഹരി വിപണികളില്‍ ക്രൂഡ് ഓയില്‍ വില പുതിയ ഉയരത്തിലെത്തി. ബാരലിന് 123.69 ഡോളറിനാണ് ന്യുയോര്‍ക്ക് വിപണിയില്‍ ഇന്നലെ ക്രൂഡ് ഓയില്‍ വ്യാപാരം നടന്നത്.
ഒരവസരത്തില്‍ ഇത് 124.61 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ലണ്ടന്‍ വിപണിയില്‍ 122.84 ഡോളറിനാണ് വ്യാപാരം നടന്നത്.
എണ്ണയുടെ ആവശ്യത്തിന് ആനുപാതികമായി ഉല്‍പാദനം നടക്കാത്തതും ഡോളറിന്‍റെ മൂല്യശോഷണവുമാണ് വില കുത്തനെ ഉയരാന്‍ കാരണം. ആറു മാസത്തിനുള്ളില്‍ ക്രൂഡോയില്‍ ബാരലിന് 200 ഡോളര്‍വരെ എത്തുമെന്നാണ് സൂചന.
Showing posts with label സവിശേഷം. Show all posts

Friday, May 9, 2008
Friday, December 21, 2007
ബജറ്റില്‍ നികുതി ഇളവുണ്ടാകും-മന്ത്രി
വരുന്ന കേന്ദ്ര ബജറ്റില്‍ നികുതി ഇളവുണ്ടാകുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.യു.പി.എ സര്‍ക്കാരിന്‍റെ മൂന്നര വര്‍ഷത്തെ ഭരണത്തിനിടെ നികുതി പിരിവ് ഗണ്യമായി വര്‍ധിച്ചത് കണക്കിലെടുത്താണ് നികുതി ദായകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്‍റെ നിയമപരവും ഭരണപരവുമായ നടപടികളില്‍ പലതും നികുതിവരുമാനം വര്‍ധിക്കാനും രാജ്യത്തിന് സാന്പത്തിക ഭദ്രത നല്‍കാനും ഉപകരിച്ചെന്ന് ചിദംബരം അവകാശപ്പെട്ടു.

Sunday, December 16, 2007
2007ലെ വന്‍കിട ഇടപാടുകാരില്‍ ടാറ്റാ സ്റ്റീല്‍സും
ലണ്ടന്‍
ഇന്ത്യന്‍ ബഹുരാഷ്ട്ര കന്പനിയായ ടാറ്റാ സ്റ്റീല്‍സ് ആഗ്ലോ-ഡച്ച് കന്പനി കോറസിനെ ഏറ്റെടുത്തത് 2007ല്‍ ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ ബിസിനസ് ഇടപാടുകളുടെ പട്ടികയില്‍ ഇടം നേടി. ടൈം മാസികയുടെ കണക്കെടുപ്പില്‍ ആറാം സ്ഥാനത്താണ് ടാറ്റാ-കോറസ് ഇടപാട്.
റൂപ്പര്‍ട്ട് മര്‍ഡോക്കിന്‍റെ ന്യൂസ് കോര്‍പ്പറേഷന്‍ മാധ്യമ രംഗത്തെ വന്‍കിട സ്ഥാപനമായ ഡൗ ജോണ്‍സിനെ ഏറ്റെടുത്തതാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇടപാട്. വ്യവസായ സംരംഭക മേഖലയില്‍ ഇന്ത്യന്‍ കന്പനികളുടെ വളര്‍ച്ചക്ക് ഏറ്റവം വലിയ ഉദാഹരണമാണ് ടാറ്റാ-കോറസ് ഇടപാടെന്ന് ചൂണ്ടിക്കാട്ടുന്ന ടൈം മാസിക ആംഗ്ലോ-ഡച്ച് കന്പനി ഇന്ത്യക്കാരന്‍ സ്വന്തമാക്കിയതിന്‍റെ വൈരുധ്യവും പരാമര്‍ശിക്കുന്നുണ്ട്.
1130 കോടി ഡോളറിനാണ് ടാറ്റ സ്റ്റീല്‍സ് കോറസ് ഏറ്റെടുത്തത്.

Sunday, December 9, 2007
വിദ്യാഭ്യാസ വായ്പ്പയില്‍ ഇന്ത്യ ഒന്നാമത്
പൊറയാര്‍(തമിഴ്നാട്)
ഈ വര്‍ഷം വിദ്യാഭ്യാസ വായ്പ ഇനത്തില്‍ ഏറ്റവുമധികം തുക അനുവദിച്ച രാജ്യം ഇന്ത്യയാണെന്ന് ധനമന്ത്രി പി. ചിദംബരം അറിയിച്ചു.
സെപ്റ്റംബര്‍ വരെ ആകെ 14,500 കോടി രൂപയാണ് നല്‍കിയത്. പത്തു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യയുടെ 2878ആമത് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ന്യൂനപക്ഷ സമൂദായങ്ങളില്‍പെട്ട പതിനഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 1500 കോടി രൂപ വായ്പയായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് വായ്പ നല്‍കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണ്.കാര്‍ഷിക വായ്പ ഈ സാന്പത്തിക വര്‍ഷം 2,35,000 കോടിയായി ഉയരും-മന്ത്രി പറഞ്ഞു.
Wednesday, November 28, 2007
എഫ്.ഡി.ഐ 55 അപേക്ഷകളില്‍ തീരുമാനമായില്ല
ന്യൂദല്‍ഹി
വ്യവസായ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 55 അപേക്ഷകള്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്ന് കേന്ദ്ര വ്യവസായ സഹമന്ത്രി അശ്വനി കുമാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാലാണ് അപേക്ഷകളില്‍ തീരുമാനമെടുക്കാത്തത്. ഈ വര്‍ഷം ഓഗസ്റുവരെ 240 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്-മന്ത്രി അറിയിച്ചു.

Friday, November 2, 2007
മുകേഷ് അംബാനിയുടെ ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ജെറ്റ് വിമാനം
മുംബൈ
ആഗോള സന്പന്നരുടെ പട്ടകയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ റിലയന്‍സ്ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഭാര്യ നീതയുടെ 44ആം പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി നല്‍കിയത് ആഡംബരങ്ങള്‍ ഏറെയുള്ള ഒരുജെറ്റ് വിമാനം.
അറുപത് ദശലക്ഷം ഡോളര്‍ വിലയുള്ള എയര്‍ ബസ് വിമാനത്തില്‍ സാറ്റലൈറ്റ് ടെലിവിഷന്‍, ബാര്‍ തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ടെന്ന് മുംബൈ മിറര് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മുകേഷ് വിമാനം വാങ്ങിയ കാര്യം എയര്‍ബസ് കന്പനി സ്ഥിരീകരിച്ചു. ന്യൂദല്‍ഹിയില്‍ എത്തിച്ച വിമാനം വൈകാതെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് കന്പനി പ്രതിനിധികള്‍ പറഞ്ഞു.
അതേസമയം ഇതു സംബന്ധിച്ച വാര്‍ത്തകള്‍ തങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വക്താവ് അറിയിച്ചത്. നൂറുകോടി ഡോളര്‍ ചെലവഴിച്ച് അംബാനി മുംബെയില്‍ നിര്‍മിക്കുന്ന ഓഫീസ് കം റസിഡന്‍സ് സമുച്ചയം ലോകത്തിലെ ഏറ്റവും ആംഡബരമേറിയ വസതിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആന്‍റിലിയ എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തില്‍ ഹെലിപ്പാഡുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിക്കുന്നത്.

Monday, October 29, 2007
ഒടുവില്‍ ബില്‍ ഗേറ്റ്സും അംബാനിയോടു തോറ്റു
ഓഹരി വിപണിയിലെ കുതിപ്പിന്‍റെ ചിറകലേറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ എന്ന ഖ്യാതിക്ക് അര്‍ഹനായപ്പോള്‍ ലോക സന്പന്നരുടെ പട്ടിക അടിമുടി മാറി മറിഞ്ഞു.
സോഫ്റ്റ്വേര്‍ രാജാവ് ബില്‍ ഗേറ്റ്സും മെക്സിക്കോയിലെ ബിസിനസ് പ്രമുഖന്‍ കാര്‍ലോസ് സ്ലിം ഹെലുവുമൊക്കെ മുകേഷിനു പിന്നിലായി.
കഴിഞ്ഞ സെപ്റ്റംബറിറില്‍ ഉരുക്കു വ്യവസായി ലക്ഷ്മി രത്തന്‍ മിത്തലിനെ പിന്നിലാക്കി മുകേഷ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ലോക സന്പന്നരില്‍ മിത്തല്‍ ആഞ്ചാം സ്ഥാനത്താണ്.
മുന്‍നിര സന്പന്നരുടെ പുതിയ പട്ടിക ഇങ്ങനെ
1.മുകേഷ് അംബാനി(6,320 കോടി ഡോളര്‍)
2. കാര്‍ലോസ് സ്ലിം ഹേലു (6,229.93 കോടി ഡോളര്‍)
3. ബില്‍ ഗേറ്റ്സ് (6,229 കോടി ഡോളര്‍)
4.വാറന്‍ ബുഫെറ്റ്(5,590 കോടി ഡോളര്‍)
5. ലക്ഷ്മി മിത്തല്‍(5,090 ഡോളര്‍)

Sunday, October 28, 2007
സാന്പത്തിക വളര്‍ച്ചക്ക് പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തിയേ തീരു-ധനമന്ത്രി

മുംബൈഃ പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മാത്രമെ പത്തു ശതമാനം സാന്പത്തിക വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കൂ എന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു. ഇന്നു രാവിലെ നടന്ന ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാനച്ചടങ്ങില്‍ ഇടതു പാര്‍ട്ടികളുടെ വികസന വിരുദ്ധ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രഭാഷണം.
ഇക്കാലത്ത് പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പ്രസക്തിയില്ല. രാജ്യത്തിന്‍റെ വളര്‍ച്ച് അന്ത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് നമ്മെ പിന്നോട്ടു വലിക്കുന്നത് ചില പ്രത്യയശാസ്ത്രങ്ങളാണ്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുന്പ് പത്തു ശതമാനം സാന്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ മാറ്റിവെക്കാന്‍ തയാറായാല്‍ മാത്രമെ അതിനു കഴിയു-ചിദംബരം പറഞ്ഞു.
സാന്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 20153ഓടെ ഇരട്ടിയാക്കാനും 2023ഓടെ ഇന്ത്യക്ക് ഒരു ഇടത്തരം സാന്പത്തിക ശക്തിയായി മാറാനും കഴിയും. രാജ്യത്ത് അറിവിന്‍റെ അടിത്തറ വിലപുലപ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വ്യവസായ സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണ്. പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന ചികിത്സാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ദത്തെടുക്കാന്‍ വ്യവസായികള്‍ തയറാകാണം-അദ്ദേഹം നിര്‍ദേശിച്ചു.
.

Subscribe to:
Posts (Atom)