Showing posts with label വിപണി. Show all posts
Showing posts with label വിപണി. Show all posts

Sunday, December 9, 2007

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേട്ടം

ന്യൂയോര്‍ക്ക്

അമേരിക്കയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യം 2000 കോടി ഡോളറിനടുത്തെത്തി. ഈ വര്‍ഷ ആദ്യത്തെ 121 ബില്യന്‍ ഡോളറില്‍നിന്നും അമേരിക്കന്‍ വിപണിയിലെ മാന്ദ്യത്തെ അതിജീവിച്ചാണ് 140 ബില്യന്‍ ഡോളറില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്.

പട്ടികയിലുള്ള പതിനാറ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യത്തിന്‍റെ പകുതിയും ഐ.സി.ഐ.സി.ഐ ബാങ്കിന്‍റേതാണ്.ഐ.സി.ഐ.സി.ഐ ബാങ്ക് 990 കോടി ഡോളറിന്‍റെ നേട്ടമാണ് കൈവരിച്ചത്.

സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് മൂല്യത്തില്‍ 730 കോടി ഡോളറും എച്ച്.ഡി.എഫ്.സി ബാങ്ക് 670 കോടി ഡോളറും വര്‍ധന രേഖപ്പെടുത്തി.വി.എസ്.എന്‍.എല്‍(190 കോടി),സത്യം(140 കോടി) തുടങ്ങിയവയാണ് വളര്‍ച്ച നേടിയ മറ്റു സ്ഥാപനങ്ങള്‍.ഏറ്റവുമധികം നഷ്ടം നേരിട്ടത് ഇന്‍ഫോസിസാണ്(560 കോടി ഡോളര്‍).

Thursday, November 22, 2007

ഇന്ധന വില കൂട്ടില്ല-മന്ത്രി

ന്യൂദല്‍ഹി

ക്രൂഡ്‌ ഓയിലിന്റെ വില ബാരലിന്‌ 100 ഡോളര്‍ എത്തിയെങ്കിലും ഇന്ധന വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്‌ ഉദ്ദേശ്യമില്ലെന്ന്‌ പെട്രോളിയം മന്ത്രി മുരളി ദേവ്റ ലോക്‌സഭയില്‍ അറിയിച്ചു.

യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇതുവരെ ക്രൂഡ്‌ ഓയിലിന്‍റെ വില 150 ശതമാനത്തോളം വര്‍ധിച്ചെങ്കിലും അത്‌ ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം പരമാവധി കുറക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിവരികയാണെന്ന്‌ മന്ത്രി പറഞ്ഞു.

ഇന്ത്യ-ഇറാന്‍-പാക്കിസ്ഥാന്‍ വാതക പൈപ്പ്‌ ലൈന്‍ പദ്ധതി ഇപ്പോഴും സജീവ പരിഗണനയിലാണെന്നും ഏതാനും ചില കാര്യങ്ങളില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനായാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Friday, October 26, 2007

സ്വര്‍ണവില കുതിക്കുന്നു

ന്യൂദല്‍ഹിഃ സ്വര്‍ണവിലയില്‍ പതിനേഴു മാസത്തിനുള്ളിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. പത്തു ഗ്രാമിന് 10,050 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്.

Thursday, October 25, 2007

സണ്ണി ഡയമണ്ട്സ് കൂടുതല്‍ നഗരങ്ങളിലേക്ക്


വജ്രാഭരണരംഗത്തെ പ്രമുഖ സ്ഥാപനമായ സണ്ണി ഡയമണ്ട്സ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലും ഷോറൂം തുറക്കുന്നു. നിലവില്‍ കൊച്ചിയിലാണ് സണ്ണി ഡയമണ്ട്സിന് ഷോറൂമുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനസജ്ജമാകും.
തവണകളായി പണം നല്‍കി വജ്രാഭരണങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള പദ്ധതിക്കും സണ്ണി ഡയമണ്ട്സ് രൂപം നല്‍കിയിട്ടുണ്ട്. ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. അയ്യായിരം രൂപ വീതം 12 മാസമോ ആയിരം രൂപ വീതം 22 മാസമോ ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപമായി നല്‍കി കാലാവധി പൂര്‍ത്തിയാകുന്പോള്‍ ആഭരണങ്ങള്‍ സ്വന്തമാക്കാം. അഞ്ചു കോടി രൂപ നിക്ഷേപമായി ലഭിക്കുന്നതു വരെ മാത്രമേ പദ്ധതി നിലവിലുണ്ടാകൂ എന്ന് മാനേജിംഗ് ഡയറക്ടര്‍ പി.പി. സണ്ണി പറഞ്ഞു. ബല്‍ജിയം ഡയമണ്ട് ആഭരണങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എല്ലാ ആഭരണങ്ങള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും മണിബാക്ക് ഗ്യാരന്‍റിയും ലഭ്യമാക്കും.
കൊച്ചിയിലെ രാജാജി റോഡിലാണ് സണ്ണി ഡയമണ്ട്സിന്‍റെ ഷോറൂം

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍




കൊച്ചി: കേള്‍വി കേട്ട ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് കേളികൊട്ടുയരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ നീളുന്ന മേളക്ക് കേരളം മുഴുവന്‍ വേദിയാകും. സംസ്ഥാന വ്യാപകമായി ഒരു ലക്ഷം വ്യാപാരസ്ഥാപനങ്ങളെ അണിനിരത്തുകയാണ് സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. വ്യാപാര, വാണിജ്യ സിരാകേന്ദ്രമായ കൊച്ചിയില്‍ നിന്നു മാത്രം 12000 മുതല്‍ 15000 വരെ സ്ഥാപനങ്ങളെയാണ് മേളയില്‍ പങ്കാളികളായി പ്രതീക്ഷിക്കുന്നത്.
മേളയുടെ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിനാണ് തുടങ്ങുന്നത്. കൊച്ചിയിലെ വജ്ര വ്യാപാര സ്ഥാപനമായ സണ്ണി ഡയമണ്ട്സ് ഇതിനകം രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞു. മേളയുടെ പ്രധാന ആകര്‍ഷണകേന്ദ്രം കൊച്ചി തന്നെയായിരിക്കും. ആയിരം രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനും പദ്ധതിയുണ്ട്. സ്ക്രാച്ച് കാര്‍ഡ് മുഖേനയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. കൈത്തറി സാരികളും സ്വര്‍ണനാണയങ്ങളും മുതല്‍ അത്യാഡംബര കാറുകളും ഫ്ളാറ്റുകളും ടൂര്‍ പാക്കേജും വരെയുള്ള സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുങ്ങുന്നത്.
45 ദിവസം നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിനൊടുവില്‍ സംസ്ഥാനത്തെ മുഴുവന്‍ കൂപ്പണ്‍ നംപറുകളും ഉള്‍പ്പെടുത്തി നടത്തുന്ന മെഗാ നറുക്കെടുപ്പില്‍ വിജയിക്കുന്ന മൂന്നു പേര്‍ക്ക് ബി.എം.ഡബ്ലിയു അല്ലെങ്കില്‍ മെഴ്സിഡസ് ബെന്‍സ് കാറുകളും മൂന്നു പേര്‍ക്ക് ഫ്ളാറ്റുകളും മൂന്നു പേര്‍ക്ക് വിദേശ ടൂര്‍ പാക്കേജുകളും മെഗാസമ്മാനമായി നല്‍കും. സ്ക്രാച്ച് ആന്‍റ് വിന്‍ സമ്മാനം മുതല്‍ മെഗാസമ്മാനം വരെ സ്പോണ്‍സര്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. വ്യാപാരികള്‍ സ്വന്തം നിലക്കും സമ്മാനങ്ങള്‍ പ്രഖ്യാപിക്കും.
ഫെസ്റ്റിവലിന്‍റെ ഭാഗമായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലും നഗരങ്ങളിലും ഹോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കൊച്ചിയില്‍ പുതുവര്‍ഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കാറുള്ള വസന്തോത്സവം ഇക്കുറി മേളയുടെ ഭാഗമായിരിക്കും. കൂടാതെ വിവിധ തരം വംശീയ ഭക്ഷണങ്ങള്‍ അണിനിരത്തിയുള്ള ആഹാരമേളയും കൊച്ചിയില്‍ സംഘടിപ്പിക്കും.