ന്യൂദല്ഹി
മുപ്പതാം വയസില് ഒരു വീടിന് ഉടമയാകുക എന്നത് അത്ഭുതമല്ലാതായിരിക്കുന്നു.
പ്രതിമാസം പതിനായിരക്കണക്കിന് രൂപ ശന്പളംവാങ്ങുന്ന യുവതീ യുവാക്കള് വാടക വീടുകളേക്കാള് സ്വന്തം വീട് വാങ്ങുന്നതിന് മുന്തൂക്കം നല്കുന്നതായി അസോചെമിന്റെ ഒരു പഠനം വ്യക്തമാക്കുന്നു.
15-20 വര്ഷം മുന്പ് സ്വന്തമായി വീടുള്ളവരുടെ ശരാശരി പ്രായപരിധി 55വയസുമുതല് 58 വയസുവരെയായിരുന്നെങ്കില് ഇപ്പോള് അത് 30 വയസുമുതല് 38 വയസുവരെ ആണെന്ന് പഠന റിപ്പോര്ട്ടില് പറയുന്നു.
വാടക നിരക്കിലെ വര്ധന, പാട്ട വ്യവസ്ഥകളിലെ സ്ഥിരതയില്ലായ്മ, യുവ പ്രഫഷണലുകളുടെ ഉയര്ന്ന വരുമാന നിരക്ക്, വായ്പ ലഭിക്കുന്നതിനുള്ള കൂടുതല് സൗകര്യങ്ങള് തുടങ്ങിയവയാണ് ഇതിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇരുപതു വര്ഷം മുന്പ് ജോലിക്കാരില് പലരും പിറന്ന നാട്ടില്തന്നെ സ്ഥിര താമസമാക്കാന് ആഗ്രഹിച്ചിരുന്നതിനാല് മറ്റു സ്ഥലങ്ങളില് ഭൂമി വാങ്ങി വീടുവെക്കുന്ന പ്രവണത കുറവായിരുന്നെന്ന് അസോചെം പ്രസിഡന്റ് വേണുഗോപാല് ദൂത് പറഞ്ഞു.
(പി.ടി.ഐ)
Sunday, November 4, 2007
Friday, November 2, 2007
ഇന്ത്യ ശ്രിലങ്കയിലേക്ക് അരി കയറ്റുമതി ചെയ്യും
കൊളംബോ
പ്രസിഡന്റ് മഹീന്ദ്ര രാജ്പക്സെയുടെ അഭ്യര്ത്ഥന മാനിച്ച് ശ്രീലങ്കയിലേക്ക് ഇന്ത്യ ആറായിരം ടണ് അരി കയറ്റുമതി ചെയ്യും.
കേന്ദ്ര സര്ക്കാര് അരിയുടെ കയറ്റുമതി നിരോധിച്ചതിനെ തുടര്ന്ന് തൂത്തുക്കുടി, ചെന്നെ തുറുമുഖങ്ങളില് സൂക്ഷിച്ചിട്ടുള്ള അരിയാണ് അടുത്തയാഴ്ച്ചയോടെ ശ്രീലങ്കയില് എത്തിക്കുക.
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വര്ധിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് രാജ്പക്സേ അരി കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് അഭ്യര്ഥിച്ചത്.

മുകേഷ് അംബാനിയുടെ ഭാര്യക്ക് പിറന്നാള് സമ്മാനമായി ജെറ്റ് വിമാനം
മുംബൈ
ആഗോള സന്പന്നരുടെ പട്ടകയില് ഒന്നാം സ്ഥാനത്ത് എത്തിയ റിലയന്സ്ഇന്ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഭാര്യ നീതയുടെ 44ആം പിറന്നാള് ദിനത്തില് സമ്മാനമായി നല്കിയത് ആഡംബരങ്ങള് ഏറെയുള്ള ഒരുജെറ്റ് വിമാനം.
അറുപത് ദശലക്ഷം ഡോളര് വിലയുള്ള എയര് ബസ് വിമാനത്തില് സാറ്റലൈറ്റ് ടെലിവിഷന്, ബാര് തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ടെന്ന് മുംബൈ മിറര് ദിനപ്പത്രം റിപ്പോര്ട്ട് ചെയ്തു. മുകേഷ് വിമാനം വാങ്ങിയ കാര്യം എയര്ബസ് കന്പനി സ്ഥിരീകരിച്ചു. ന്യൂദല്ഹിയില് എത്തിച്ച വിമാനം വൈകാതെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് കന്പനി പ്രതിനിധികള് പറഞ്ഞു.
അതേസമയം ഇതു സംബന്ധിച്ച വാര്ത്തകള് തങ്ങള് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്നാണ് റിലയന്സ് ഇന്ഡസ്ട്രീസ് വക്താവ് അറിയിച്ചത്. നൂറുകോടി ഡോളര് ചെലവഴിച്ച് അംബാനി മുംബെയില് നിര്മിക്കുന്ന ഓഫീസ് കം റസിഡന്സ് സമുച്ചയം ലോകത്തിലെ ഏറ്റവും ആംഡബരമേറിയ വസതിയായിരിക്കുമെന്നാണ് വിലയിരുത്തല്. ആന്റിലിയ എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തില് ഹെലിപ്പാഡുകള് ഉള്പ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിക്കുന്നത്.

Thursday, November 1, 2007
സ്മാര്ട്ട് സിറ്റി ശിലാസ്ഥാപനം നവംബര് 13ന്

കൊച്ചി: കൊച്ചിയിലെ കാക്കനാട് ദുബായ് ഇന്റര്നെറ്റ് സിറ്റി നടപ്പാക്കുന്ന സ്മാര്ട്ട് സിറ്റി പദ്ധതിക്ക് നവംബര് 13ന് കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് തറക്കല്ലിടും. പദ്ധതി പ്രദേശത്തേക്ക് സീ പോര്ട്ട് - എയര്പോര്ട്ട് റോഡില് നിന്നുള്ള നാലുവരിപ്പാതയുടെ നിര്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്വഹിക്കും. ദുബായ് ടീകോം എക്സിക്യുട്ടീവ് ചെയര്മാന് അഹമ്മദ് ബിന് ബയാത്ത് അടക്കം നിരവധി പ്രമുഖര് ചടങ്ങില് പങ്കെടുക്കും
ഐടി മേഖലയില് 95000 തൊഴിലവസരങ്ങളും നിര്മാണമേഖലയില് ഒരു കോടി തൊഴില്ദിനങ്ങളുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 88 ലക്ഷം ചതുരശ്ര അടി വിസ്തീര്ണമാണ് പദ്ധതിപ്രദേശത്തെ കെട്ടിടസമുച്ചയത്തിനുണ്ടാകുക
ഐടി മേഖലയില് 95000 തൊഴിലവസരങ്ങളും നിര്മാണമേഖലയില് ഒരു കോടി തൊഴില്ദിനങ്ങളുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 88 ലക്ഷം ചതുരശ്ര അടി വിസ്തീര്ണമാണ് പദ്ധതിപ്രദേശത്തെ കെട്ടിടസമുച്ചയത്തിനുണ്ടാകുക
ഹോളിവുഡ് കന്പനികള് ബോളിവുഡില് സജീവമാകുന്നു
ഡാന് ഗ്ലിക്മാന്
ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്റെ തകര്ച്ചയുടെ കാരണങ്ങളിലൊന്നായി പലരും ചൂണ്ടിക്കാട്ടിയിരുന്നത് ഹോളിവുഡ് സിനിമകളുടെ കടന്നുകയറ്റമാണ്.ഈ വാദഗതി വസ്തുതകള്ക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാണെങ്കിലും ചലച്ചിത്രോത്സവങ്ങളോടനുബന്ധിച്ചുള്ള ചര്ച്ചകളിലും മറ്റും ഹോളിവുഡിനെ പ്രതിക്കൂട്ടില് നിര്ത്തുന്നത് തുടരുന്നു.
മുന്പ് സിനിമകള് മാത്രമായിരുന്നു ഇന്ത്യയില് ഹോളിവുഡിന്റെ സാന്നിധ്യമറിയിച്ചിരുന്നതെങ്കില് ഇപ്പോള് അവിടുത്തെ നിര്മാണ കന്പനികള്തന്നെ ഇന്ത്യന് ചലച്ചിത്ര വിപണിയില് പണമെറിയാന് തയാറായിരിക്കുകയാണ്. സഞ്ജയ് ലീല ബന്സാലിയുടെ പുതിയ ചിത്രമായ സവാരിയയുടെ നിര്മാണത്തില് പങ്കാളികളായിക്കൊണ്ട് സോണി പിക്ചേഴ്സ് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.
അമേരിക്കന് മോഷന് പിക്ചേഴ്സ് അസോസിയേഷന് ചെയര്മാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡാന് ഗ്ലിക്മാന്റെ വാക്കുകള് വിശ്വസിക്കാമെങ്കില് സോണിക്കു പിന്നാലെ ഹോളിവുഡിലെ കൂടുതല് മുന്നിര ബാനറുകള് ഹിന്ദി ഇന്ത്യന് സിനിമാ വിപണിയില് സജീവമാകുമെന്ന് ഉറപ്പിക്കാം.പാരമൗണ്ട്, സോണി പിക്ചേഴ്സ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്, യൂണിവേഴ്സല് പിക്ചേഴ്സ്, വാള്ട്ട് ഡിസ്നി കോര്പ്പറേഷന്, വാണര് ബ്രദേഴ്സ് എന്നീ വന്പന് നിര്മാണ കന്പനികള് ഉള്പ്പെട്ടതാണ് മോഷന് പിക്ചേഴ്സ് അസോസിയേഷന്.
കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡ്സ്ട്രി സംഘടിപ്പിച്ച ചടങ്ങില് ഇന്ത്യയെക്കുറിച്ചുള്ള ഹോളിവുഡിന്റെ വീക്ഷണം എന്ന വിഷയത്തില് ഗ്ലിക്മാന് നടത്തിയ പ്രഭാഷണം ഇന്ത്യന് ചലച്ചിത്ര വ്യവസായ മേഖലക്ക് ഏറെ പ്രതീക്ഷ നല്കുന്നതായിരുന്നു.
നിഖില് അദ്വാനി സംവിധാനം ചെയ്യുന്ന മെയ്ഡ് ഇന് ഇന്ത്യ എന്ന ചിത്രത്തിന്റെ നിര്മാണത്തില് വാണര് ബ്രദേഴ്സ് പങ്കാളികളായേക്കുമെന്ന് ഗ്ലിക്മാന് അറിയിച്ചു. ചൈനയില് ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന് സിനിമ എന്ന ഖ്യാതി അവകാശപ്പെടുന്ന മെയ്ഡ് ഇന് ചൈന 2008 ഓഗസ്റ്റില് ബെയ്ജിംഗ് ഒളിന്പിക്സിനെ തുടര്ന്നാണ് റിലീസ് ചെയ്യുക. അക്ഷയ്കുമാറും ദീപിക പദുക്കോണുമാണ് പ്രധാന അഭിനേതാക്കള്. യാഷ് രാജ് ഫിലിംസും വാള്ട്ട് ഡിസ്നി കോര്പ്പറേഷനും ചേര്ന്ന് നിര്മിക്കുന്ന ആനിമേഷന് ചിത്രമായ റോഡ്സൈഡ് റോമിയോ ആണ് മറ്റൊരു പങ്കാളിത്ത സംരംഭം.

ഹോളിവുഡ് കന്പനികള് സജീവമാകുന്നതോടെ ഇന്ത്യന് ചലച്ചിത്രവിപണിക്ക് അനന്തമായ സാധ്യതകളാണ് തുറുന്നുകിട്ടുന്നത്.അമേരിക്ക ഉള്പ്പെടെ കൂടുതല് രാജ്യങ്ങളില് ചിത്രങ്ങള് പ്രദര്ശിപ്പിക്കപ്പെടുന്നതുവഴി അഭിനേതാക്കള്ക്കും അണിയറ പ്രവര്ത്തകര്ക്കും നിര്മാണത്തില് പങ്കാളികളായ ഇന്ത്യന് കന്പനികള്ക്കുമുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.
നാളെ അമേരിക്കന് കന്പനികള് തെലുങ്കിലും തമിഴിലും എന്തിന് മലയാളത്തില്വരെ കാശിറക്കില്ലെന്ന് ആരു കണ്ടു?.
--------------------------------------------
ചിത്രങ്ങള്ക്ക് കടപ്പാട്
വിക്കിപ്പീടിയ ഇംഗ്ലീഷ്(ഗ്ലിക്മാന്)
ടാപ് വാതക പൈപപ്പ് ലൈന് പദ്ധതിയില് ഇന്ത്യയെയും ഉള്പ്പെടുത്തും
തുര്ക്മെനിസ്ഥാന്-അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന്(ടി.എ.പി) വാതക പൈപ്പ് ലൈന് പദ്ധതിയിലെ നാലാമത്തെ പങ്കാളിയായി ഇന്ത്യയെ ഉള്പ്പെടുത്തും.അടുത്ത മാസം ഇസ്ലാമബാദില് നടക്കുന്ന ചര്ച്ചയോടനുബന്ധിച്ച് പദ്ധയിലേക്കുള്ള ഔദ്യോഗിക ക്ഷണം ഇന്ത്യക്ക് നല്കും.
നിലവില് പദ്ധതിയില് നിരീക്ഷക പദവിയാണ് ഇന്ത്യക്കുള്ളത്.അമേരിക്കയുടെ സമ്മര്ദം മൂലം ഇറാന്-പാക്കിസ്ഥാന്-ഇന്ത്യ വാതക പൈപ്പ് ലൈന് പദ്ധതിയില്നിന്നും വിട്ടു നില്ക്കാന് നിര്ബന്ധിതമായ സാഹചര്യത്തിലാണ് ടാപ് പദ്ധതിയില് പങ്കാളിയാകാന് ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചതെന്ന് പാക്കിസ്ഥാന് പെട്രോളിയം മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.
തുര്ക്മെനിസ്ഥാനില്നിന്നും പാക്കിസ്ഥാന് ഇറക്കുമതി ചെയ്യുന്ന 3.2 ബില്യന് ക്യുബിക് അടി വാതകം ഇന്ത്യയുമായി പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1680 കിലോമീറ്റര് ദൈര്ഘ്യമുള്ള നിര്ദ്ദിഷ്ട വാതക പൈപ്പ് ലൈന് തുര്ക്മെനിസ്ഥാനിലെ ദൗലതാബാദ് ഗ്യാസ്ഫീല്ഡില്നിന്ന് ആരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലും അവിടെനിന്നും ക്വറ്റ വഴി പാക്കിസ്ഥാനിലെ മുള്ത്താനിലും എത്തിച്ചേരും.
പദ്ധതിക്ക് അറുന്നൂറു കോടി ഡോളര്മുതല് എഴുന്നൂറു കോടി ഡോളര്വരെ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2011-12 വര്ഷത്തില് പൂര്ത്തിയാക്കാന് ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രധാന സ്പോണ്സര് ഏഷ്യന് ഡവലപ്മെന്റ് ബാങ്ക്(എ.ഡി.ബി) ആണെങ്കിലും മറ്റ് കന്പനികളുടെയും സഹകരണം തേടുന്നുണ്ട്.
തുര്ക്മെനിസ്ഥാന് 159 ട്രില്യന് ക്യുബിക് അടി വാതക ശേഖരമുണ്ടെന്നാണ് കണക്ക്. അവിടെനിന്നും ഏറ്റവുമധികം വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്.(പി.ടി.ഐ)

Subscribe to:
Posts (Atom)