Friday, November 9, 2007
പിരമിഡ് സൈമിറ അമേരിക്കയിലേക്ക്
യു.എസിലും കാനഡയിലുമായി 17 തീയേറ്ററുകള് നടത്തുന്ന ഫണ് ഏഷ്യയെ ഇന്ത്യയിലെ ഏറ്റവും വലിയ തീയേറ്റര് ശൃംഖലയായ പിരമിഡ് സൈമിറ തീയേറ്റര് ലിമിറ്റഡ് വിലയ്ക്കു വാങ്ങി. വടക്കേ അമേരിക്കയിലെ ദക്ഷിണേഷ്യന് വംശജരെ ലക്ഷ്യമാക്കി അവിടേക്ക് നീങ്ങുന്ന പിരമിഡ് മലേഷ്യയിലും സിങ്കപ്പൂരിലും സിനിമാ ശാലകള് നടത്തുന്നുണ്ട്. ടെക്സാസിലെ റിച്ചാര്ഡ്സണ് കേന്ദ്രമായി പ്രവര്ത്തനമാരംഭിക്കുന്ന പിരമിഡ് സൈമിറ എന്റര്ടെയ്ന്മെന്റ് അമേരിക്ക, ഇന്കോര്പ്പറേറ്റഡ് എന്ന സബ്സിഡിയറി കമ്പനിയാണ് യു.എസിലേയും കാനഡയിലേയും പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുകയെന്ന് പിരമിഡ് സൈമിറ മാനേജിംഗ് ഡയറക്ടര് പി എസ് സ്വാമിനാഥന് പറഞ്ഞു. ഫണ് ഏഷ്യക്ക് ടെക്സാസിലെ റിച്ചാര്ഡ്സണിലും ഇര്വിങ്ങിലും ഹിന്ദി സിനിമകള് പ്രദര്ശിപ്പിക്കുന്ന തീയേറ്ററുകളും ഹുസ്റ്റണിലും ചിക്കാഗോയിലും മള്ട്ടി പ്ളക്സുമുണ്ട്. 6 സ്ക്രീനുകളോടെ 1763 പേര്ക്കിരിക്കാവു മള്ട്ടി പ്ളക്സാണ് ചിക്കാഗോയിലേത്.പിരമിഡ് സൈമിറ ഇപ്പോള് 703 സ്ക്രീനുകളോടെ 44 മള്ട്ടി പ്ളക്സുകള് ഇപ്പോള് പ്രവര്ത്തിപ്പിക്കുന്നുണ്ട്. 2020 ആവുമ്പോഴേക്ക് സ്ക്രീനുകളുടെ എണ്ണം രണ്ടായിരവും മള്ട്ടി പ്ളക്സുകള് 175 ആയും വര്ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുത്. കഴിഞ്ഞ സാമ്പത്തിക വര്ഷം മൊത്തം 164.31 കോടി രൂപയുടെ വിറ്റുവരവ് നേടിയ പിരമിഡ് സൈമിറ ഈ സാമ്പത്തിക വര്ഷത്തെ രണ്ടാംപാദത്തില് മാത്രം 146 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. 15.11 കോടി രൂപയാണ് മൂന്നുമാസത്തെ അറ്റാദായം. മുന്വര്ഷം ഇത് 13.4 കോടിയായിരുന്നു.
ബെസ്റ്റ് ഓര്ഗാനിക് കോഫി അവാര്ഡ് പോബ്സിന്
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള പോബ്സ് ഗ്രൂപ്പിന്റെ ജൈവകൃഷിത്തോട്ടം മികച്ച ഓര്ഗാനിക് കാപ്പിക്കുള്ള ഫ്ളേവര് ഓഫ് ഇന്ത്യ- ഫൈന് കപ്പ് അവാര്ഡ് ഫോര് ദ ബെസ്റ്റ് ഓര്ഗാനിക് റോബസ്റ്റ കോഫി ആന്റ് സെക്കന്റ് ഓര്ഗാനിക് റോബസ്റ്റ കോഫി അവാര്ഡ് 2007 ന് അര്ഹമായി. പോബ്സിന്റെ തൂത്തമ്പാറ എസ്റേററ്റില് ഉല്പ്പാദിപ്പിച്ച കാപ്പിയാണ് കോഫി ബോര്ഡിന്റെ ഫൈന് കപ്പ് അവാര്ഡ് (റോബസ്റ) 2007 ന് തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരത്തിന് അര്ഹമായ കാപ്പി ഉല്പ്പാദിപ്പിച്ച തൂത്തമ്പാറ എസ്റേറ്റ് ഈ വര്ഷം ജൂലൈയില് കേരള സര്ക്കാര് ഏറ്റെടുത്തിരുന്നു.
രാജ്യാന്തരതലത്തില് അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ജൈവ കൃഷിത്തോട്ടമാണ് നെല്ലിയാമ്പതിയിലെ തൂത്തമ്പാറ എസ്റേറ്റ്.വിവിധ രാജ്യങ്ങളില് നിന്നുള്ള വിദഗ്ധരായ കപ്പ് ടേസ്റേഴ്സിനെ ഉള്പ്പെടുത്തി നാലു തരത്തിലുള്ള വിശകലനത്തിനു ശേഷമാണ് കോഫി ബോര്ഡ് ഇന്ത്യയിലെ പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്. ബോര്ഡ് മികച്ചതായി അംഗീകരിച്ച ഗുണമേന്മയുള്ള കാപ്പിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുനന രാജ്യാന്തര മല്സരങ്ങളില് വിജയം വരിക്കുന്നത്.

ത്രിവേണി മെഗാമാര്ട്ടും ലിറ്റില് ത്രിവേണിയും
കൊച്ചി: കേരളത്തിലെ വിവിധ നഗരങ്ങളില് ലിറ്റില് ത്രിവേണി സ്റോറുകള് ആരംഭിക്കാന് കണ്സ്യൂമര് ഫെഡ് പദ്ധതിയിടുന്നു. ആയിരം ചതുരശ്രയടി വിസ്തീര്ണമുള്ള നൂറിലധികം സ്റോറുകളാണ് തുടക്കത്തില് ഉണ്ടാവുക. ചില്ലറ വ്യാപാര രംഗത്ത് കുത്തകകളെ ചെറുക്കാന് ലക്ഷ്യമിട്ട് കസ്യൂമര് ഫെഡ് ആരംഭിക്കുന്ന മെഗാമാര്ട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധി നഗറില് സഹകരണമന്ത്രി ജി സുധാകരന് നിര്വഹിച്ചു.
ആധുനിക സൌകര്യങ്ങളോടുകൂടിയ മൂവായിരം ചതുരശ്രയടി വലിപ്പമുള്ള മെഗാമാര്ട്ടുകള് സംസ്ഥാനത്തെ വിവിധ നഗരങ്ങളില് തുടങ്ങാനാണ് പദ്ധതി. പച്ചക്കറികള്ക്കും മാംസങ്ങള്ക്കും പ്രത്യേക വിഭാഗവും ഇന്റര്നെറ്റ്, ഫോട്ടോസ്റാറ്റ്, ഡി.ടി.പി, ഫാക്സ്, എസ്.ടി.ഡി, ഐ.എസ്.ഡി തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള ഇ-ത്രിവേണി ബിസിനസ് സെന്ററും മെഗാമാര്ട്ടിനോടനുബന്ധിച്ച് പ്രവര്ത്തിക്കും. ലഘുഭക്ഷണശാലയും ഉണ്ടാകും.
രുചിക്കും ഗുണമേന്മയ്ക്കും പ്രാധാന്യം നല്കി പ്രധാന നഗരങ്ങളില് ത്രിവേണി കോഫി ഹൌസ് ആരംഭിക്കും. ഇത്തരത്തിലുള്ള ആദ്യത്തേത് കൊച്ചി സഹകരണ മെഡിക്കല് കോളെജ് പരിസരത്ത് ഉടന് പ്രവര്ത്തനം തുടങ്ങും. കൊച്ചിക്കുപുറമേ എടപ്പാള്, പുനലൂര്, ഗുരുവായൂര് തുടങ്ങിയ സ്ഥലങ്ങളിലും മെഗാമാര്ട്ടുകള് തുടങ്ങാന് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം, റംസാന് കാലത്ത് കണ്സ്യൂമര്ഫെഡ് 90 കോടിയിലധികം രൂപയുടെ വില്പന നടത്തി. ഇതിലൂടെ 30 കോടി രൂപയുടെ സബ്സിഡി ആനുകൂല്യം ഉപഭോക്താക്കള്ക്ക് നല്കാന് കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കസ്യൂമര് ഫെഡിന്റെ ഒരു യൂണിറ്റ് അടുത്തവര്ഷം മുതല് ആരംഭിക്കും. നീതി മെഡിക്കല് സ്റോറുകളും പുതുതായി ഓരോ സ്ഥലങ്ങളിലും തുടങ്ങും.

മില്മ പാലിനും വിലകൂട്ടുന്നു
'പ്രവാസി ഭാരതീയ ദിവസ്' ഗ്രാമീണ വികസനത്തിന് ഊന്നല് നല്കും മന്ത്രി
ന്യൂദല്ഹി
പ്രവാസികളുടെ സഹായത്തോടെയുള്ള ഗ്രാമീണ വികസനത്തിനായിരിക്കും ഈ വര്ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഊന്നല് നല്കുകയെന്ന് കേന്ദ്ര പ്രവാസസി കാര്യ മന്ത്രി വയലാര് രവി അറിയിച്ചു. ജനുവരി ഏഴു മുതല് ഒന്പതു വരെ ന്യൂഡല്ഹിയിലാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക.
'രാജ്യത്തിന്റെ സാമൂഹ്യ, സാന്പത്തിക വളര്ച്ചയില് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക്കും. ഗ്രാമീണ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാന്പത്തിക സുരക്ഷക്കായി പ്രവാസികള്ക്ക് ഗണ്യമായമ സംഭാവനകള് നല്കാനാകും'-മന്ത്രി പറഞ്ഞു.
ഇതിനു പുറമെ വ്യവസായ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളും സമ്മേളനത്തിലുണ്ടാകും. ഇന്ത്യയിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകര്ഷിക്കാനാണ് പ്രവാസി ഭാരതീയ ദിവസില് നേരത്തെ ശ്രമിച്ചിരുന്നത്.പക്ഷെ പ്രതീക്ഷക്കൊത്ത് പ്രണമോ നിക്ഷേപമോ വരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കുറി പ്രവാസികളോട് നിക്ഷേപം ആവശ്യപ്പെടേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പരോപകാര പദ്ധതികളില് അവരുടെ സഹകരണം തേടാനാണ് ഉദ്ദേശ്യം-മന്ത്രി വിശദീകരിച്ചു.
കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രിയുടെ(സി.ഐ.ഐ) സഹകരണത്തോടെയാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്.വിദേശ നാണ്യം നേടുന്നതിനു മാത്രമല്ല സര്ക്കാര് ശ്രമിക്കുന്നത്, വിദേശ ഇന്ത്യക്കാര്ക്ക് സഹകരിക്കാന് കഴിയുന്ന മറ്റു പല സംരംഭങ്ങളുമുണ്ട്-സി.ഐ.ഐ പ്രസിഡന്റ് സുനില് മിത്തല് പറഞ്ഞു.

സ്വാമിനാഥന് കമ്മിറ്റിയുടെ ശിപാര്ശകള് നടപ്പാക്കണണം- ടി.ഡി.പി
വിജയവാഡ
ആന്ധ്രാപ്രദേശിലെ കാര്ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന് സ്വാമിനാഥന് കമ്മിറ്റിയുടെ ശിപാര്ശകള് നടപ്പാക്കണമെന്ന് പ്രതിപക്ഷ പാര്ട്ടിയായ തെലുങ്കു ദേശം ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഇടനിലക്കാരെ സഹായിക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്നത് കര്ഷകരുടെ നിലനില്പ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് പാര്ട്ടി നേതാക്കള് വാര്ത്താ സമ്മേളനത്തില് ആരോപിച്ചു.
കോണ്ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്ക്കാര് കാര്ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില് പരാജയപ്പെട്ടിരിക്കുകയാണ്.ഈ സര്ക്കാര് ആധികാരത്തേലേറി, മൂന്നര വര്ഷത്തിനുള്ളില് 4500ഓളം കര്ഷകര് ജീവനൊടുക്കി-ടി.ഡി.പി നേതാക്കള് ചൂണ്ടിക്കാട്ടി.
പാര്ട്ടിയുടെ നേതൃത്വത്തിലുള്ള കര്ഷക റാലി ഈ മാസം 24ന് നടക്കും.

Thursday, November 8, 2007
പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത് 10 ശതമാനം ദാരിദ്ര്യ നിര്മാര്ജനം
ന്യൂദല്ഹി
ശ്രദ്ധേയമായ സാന്പത്തിക വളര്ച്ചക്കൊപ്പം പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തില് ഇന്ത്യയില് പത്തു ശതമാനം ദാരിദ്ര്യനിര്മാര്ജനം നടപ്പാക്കാന് പതിനൊന്നാം പഞ്ച വത്സര പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതി രേഖയുടെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കരട് രേഖ ചര്ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന്റെ അധ്യക്ഷതയില് കേന്ദ്ര ആസൂത്രണ ബോര്ഡിന്റെ യോഗം ഇന്ന് ദല്ഹിയില് ചേരും.
ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം 1993-94ലെ 36 ശതമാനത്തില്നിന്നും 2004-05ല് 28 ശതമാനമായി താഴ്ന്നെങ്കിലും ഈ നേരിയ വ്യതിയാനം ആശാവഹമല്ലെന്നും പട്ടികവര്ഗക്കാര് ഉള്പ്പെടെയുള്ള വിഭാഗങ്ങളില് പട്ടിണി പ്രബലമാണെന്നും രേഖയില് പറയുന്നു.
1993094ല് ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്നവര് 30 കോടിയായിരുന്നെങ്കില് 2004-05ല് ഇത് 28 കോടിയായി മാത്രമാണ് കുറഞ്ഞത്.പ്രതിശീര്ഷ വരുമാനം ഏറെ കുറവായിരുന്ന 1973-74 ലെ സ്ഥിതിവിവരക്കണക്കുമായി താരതമ്യം ചെയ്യുന്പോള് ഇത് ഏറെ നിരാശാജനകമാണെന്ന് രേഖയില് പറയുന്നു.
ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന മൂന്നു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം 1998ല് 49 ശതമാനമായിരുന്നത് 2005-06ല് 47 ശതമാനം മാത്രമായാണ് കുറഞ്ഞത്.ലിംഗപരമായ അസ്വമത്വം രാജ്യത്ത് ഇപ്പോഴും പ്രബലമാണെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.

Subscribe to:
Posts (Atom)