Sunday, December 16, 2007

2007ലെ വന്‍കിട ഇടപാടുകാരില്‍ ടാറ്റാ സ്റ്റീല്‍സും

ലണ്ടന്‍
ഇന്ത്യന്‍ ബഹുരാഷ്ട്ര കന്പനിയായ ടാറ്റാ സ്റ്റീല്‍സ് ആഗ്ലോ-ഡച്ച് കന്പനി കോറസിനെ ഏറ്റെടുത്തത് 2007ല്‍ ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ ബിസിനസ് ഇടപാടുകളുടെ പട്ടികയില്‍ ഇടം നേടി. ടൈം മാസികയുടെ കണക്കെടുപ്പില്‍ ആറാം സ്ഥാനത്താണ് ടാറ്റാ-കോറസ് ഇടപാട്.

റൂപ്പര്‍ട്ട് മര്‍ഡോക്കിന്‍റെ ന്യൂസ് കോര്‍പ്പറേഷന്‍ മാധ്യമ രംഗത്തെ വന്‍കിട സ്ഥാപനമായ ഡൗ ജോണ്‍സിനെ ഏറ്റെടുത്തതാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇടപാട്. വ്യവസായ സംരംഭക മേഖലയില്‍ ഇന്ത്യന്‍ കന്പനികളുടെ വളര്‍ച്ചക്ക് ഏറ്റവം വലിയ ഉദാഹരണമാണ് ടാറ്റാ-കോറസ് ഇടപാടെന്ന് ചൂണ്ടിക്കാട്ടുന്ന ടൈം മാസിക ആംഗ്ലോ-ഡച്ച് കന്പനി ഇന്ത്യക്കാരന്‍ സ്വന്തമാക്കിയതിന്‍റെ വൈരുധ്യവും പരാമര്‍ശിക്കുന്നുണ്ട്.

1130 കോടി ഡോളറിനാണ് ടാറ്റ സ്റ്റീല്‍സ് കോറസ് ഏറ്റെടുത്തത്
.

1 comment:

ബി-ലോകം said...

ഇന്ത്യന്‍ ബഹുരാഷ്ട്ര കന്പനിയായ ടാറ്റാ സ്റ്റീല്‍സ് ആഗ്ലോ-ഡച്ച് കന്പനി കോറസിനെ ഏറ്റെടുത്തത് 2007ല്‍ ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ ബിസിനസ് ഇടപാടുകളുടെ പട്ടികയില്‍ ഇടം നേടി. ടൈംസ് മാസികയുടെ കണക്കെടുപ്പില്‍ ആറാം സ്ഥാനത്താണ് ടാറ്റാ-കോറസ് ഇടപാട്.