Wednesday, December 5, 2007
സ്വര്‍ണനാണയവില്‍പ്പനക്ക് റിലയന്‍സ് മണി ലിമിറ്റഡും മൂത്തൂറ്റ് ഗ്രൂപ്പുമായി ധാരണയായി.
കൊച്ചി: സ്വര്‍ണനാണയവില്‍പ്പനക്ക് റിലയന്‍സ് മണി ലിമിറ്റഡും മൂത്തൂറ്റ് ഗ്രൂപ്പുമായി ധാരണയായി. മുത്തൂറ്റ് ഗ്രൂപ്പിന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും 525 ശാഖകളില്‍ റിലയന്‍സ് മണിയുടെ സ്വര്‍ണനാണയങ്ങള്‍ ലഭിക്കും. അര ഗ്രാം, ഒരു ഗ്രാം, അഞ്ചു ഗ്രാം, എട്ടു ഗ്രാം വീതം തൂക്കമുള്ള നാണയങ്ങളാണ് ലഭ്യമാക്കുന്നത്. 24 കാരറ്റിന്റെ 999.9 ശുദ്ധിയുള്ള നാണയങ്ങള്‍ സ്വിറ്റ്സര്‍ലന്റിലെ വാല്‍ക്കാമ്പി കമ്പനിയില്‍ നിന്നും ബാങ്ക് ഓഫ് നോവ സ്കോട്ടിയ വഴി ഇറക്കുമതി ചെയ്യുന്നവയാണ്. റിലയന്‍സിന്റെ സ്വര്‍ണ നാണയ വിതരണത്തിന് മുത്തൂറ്റ് ഗ്രൂപ്പിനെ മാത്രമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.ജനപിന്തുണ വ്യാപകമായുള്ള രണ്ട് ഗ്രൂപ്പുകളുടെ സംയുക്തസംരംഭത്തിന്റെ ഉദ്ദേശ്യം ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണെന്ന് ധാരണാപത്രം കൈമാറുന്ന വേളയില്‍ റിലയന്‍സ് മണി ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സുദീപ് ബന്ദോപാധ്യായയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലക്സാണ്ടര്‍ മുത്തൂറ്റും അറിയിച്ചു. നാണയം നിക്ഷേപമെന്നതിലുപരി സമ്മാനമായി ഉപയോഗപ്പെടുത്താനാകുമെന്നും അവര്‍ പറഞ്ഞു.അനില്‍ ധിരുഭായ് അമ്പാനി ഗ്രൂപ്പില്‍ പെട്ട റിലയന്‍സ് ക്യാപിറ്റല്‍ ഗ്രൂപ്പിലെ കമ്പനിയാണ് റിലയന്‍സ് മണി.
Subscribe to:
Post Comments (Atom)
2 comments:
കൊച്ചി: സ്വര്‍ണനാണയവില്‍പ്പനക്ക് റിലയന്‍സ് മണി ലിമിറ്റഡും മൂത്തൂറ്റ് ഗ്രൂപ്പുമായി ധാരണയായി. മുത്തൂറ്റ് ഗ്രൂപ്പിന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും 525 ശാഖകളില്‍ റിലയന്‍സ് മണിയുടെ സ്വര്‍ണനാണയങ്ങള്‍ ലഭിക്കും. അര ഗ്രാം, ഒരു ഗ്രാം, അഞ്ചു ഗ്രാം, എട്ടു ഗ്രാം വീതം തൂക്കമുള്ള നാണയങ്ങളാണ് ലഭ്യമാക്കുന്നത്.
രണ്ടും നല്ല ബ്ലൈഡുകള്‍ !!!
ചക്കിക്കൊത്ത ചങ്കരന്‍.
Post a Comment