Wednesday, December 12, 2007

ഇന്‍കെല്‍ ബോര്‍ഡില്‍ 5 പ്രവാസി മലയാളികള്‍

തിരുവനന്തപുരം

കേരള സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന അടിസ്ഥാന സൗകര്യ സജ്ജീകരണ സ്ഥാപനമായ ഇന്‍ഫാസ്ട്രക്ചര്‍ കേരളാ ലിമിറ്റഡിന്‍റെ(ഇന്‍കെല്‍) ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി മലയാളി വ്യവസായികളായ എം.എ. യൂസഫലി(യു.എ.ഇ), ഗള്‍ഫാര്‍ മുഹമ്മദലി(ഒമാന്‍), സി.കെ. മേനോന്‍, സി.എം. റപ്പായി(ദോഹ), വര്‍ഗീസ് കുര്യന്‍(കുവൈറ്റ്) എന്നിവരെ ഉള്‍പ്പെടുത്തിയതായി വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു.

ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ സര്‍ക്കാര്‍ നോമിനികളായിരിക്കും. ബോര്‍ഡിന്‍റെ ആദ്യ സന്പൂര്‍ണ യോഗം 15ന് തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ മാനേജിംഗ് ഡയറക്‍ടര്‍ ഗോപാലകൃഷ്ണപിള്ള പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കും.

വ്യവസായ നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി കന്പനി തിരുവന്തപുരത്തും കൊച്ചിയിലുമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇന്‍കെലിന്‍റെ മൂലധനം നൂറു കോടി രൂപയാണ്.ഇതില്‍ സര്‍ക്കാരി‍ന്‍റെ വിഹിതം നല്‍കിക്കഴിഞ്ഞതായും ശേഷിക്കുന്ന തുക പ്രവാസി മലയാളി ഡയറക്ടര്‍മാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
-----------------------------------------
ഐ.എ.എന്‍.എസ്

1 comment:

ബി-ലോകം said...

കേരള സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന അടിസ്ഥാന സൗകര്യ സജ്ജീകരണ സ്ഥാപനമായ ഇന്‍ഫാസ്ട്രക്ചര്‍ കേരളാ ലിമിറ്റഡിന്‍റെ
ഡയറക്‍ടര്‍ ബോര്‍ഡില്‍ അഞ്ച് പ്രവാസി മലയാളി വ്യവസായികളെ ഉള്‍പ്പെടുത്തി.