ന്യൂദല്‍ഹി
രാജ്യാന്തര വിമാന സര്‍വീസുകളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലൈന്‍സില്‍ ഇനി എയര്‍ ഇന്ത്യയും. യാത്രക്കാര്‍ക്ക് അനായാസ കണക്ടിവിറ്റിയും കുറഞ്ഞ നിരക്കും ലഭ്യമാക്കാന്‍ സഹായകരമായ ഈ കൂട്ടായ്മയില്‍ ലുഫ്താന്‍സ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്,എയര്‍ കാനഡ, എയര്‍ ചൈന തുടങ്ങിയ കന്പനികള്‍ ഉള്‍പ്പെടുന്നു.
ചൈനയില്‍ നടന്ന സ്റ്റാര്‍ അലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് എയര്‍ ഇന്ത്യ, ഈജീപ്ത് എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നീ കന്പനികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇനി മുതല്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റ് ഉപയോഗിച്ച് സ്റ്റാര്‍ അലൈന്‍സിലുള്ള ഒന്നിലധികം വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യാം.
സ്റ്റാര്‍ അലൈന്‍സ് നെറ്റ്വര്‍ക്കിലുള്ള കന്പനികള്‍ പ്രതിദിനം 160 രാജ്യങ്ങളിലെ 897 കേന്ദ്രങ്ങളിലേക്ക് 17,000 സര്‍വീസുകള്‍ നടത്തുന്നുണ്ട്.നെറ്റ്വര്‍ക്കിന്‍റെ ഭാഗമാകുന്നതോടെ എയര്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനത്തില്‍ 400കോടി രൂപ മുതല്‍ 450 കോടി രൂപ വരെ വര്‍ധനയുണ്ടാകും.
Subscribe to:
Post Comments (Atom)
1 comment:
രാജ്യാന്തര വിമാന സര്‍വീസുകളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലൈന്‍സില്‍ ഇനി എയര്‍ ഇന്ത്യയും. യാത്രക്കാര്‍ക്ക് അനായാസ കണക്ടിവിറ്റിയും കുറഞ്ഞ നിരക്കും ലഭ്യമാക്കാന്‍ സഹായകരമായ ഈ കൂട്ടായ്മയില്‍ ലുഫ്താന്‍സ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്,എയര്‍ കാനഡ, എയര്‍ ചൈന തുടങ്ങിയ കന്പനികള്‍ ഉള്‍പ്പെടുന്നു
Post a Comment