Friday, December 7, 2007

ജയാ ഗ്രൂപ്പിന് പുതിയ രണ്ടു ചാനലുകള്‍

ചെന്നൈ
തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.ഐ.ഡി.എം.കെയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന പുതിയ രണ്ടു ടെലിവിഷന്‍ ചാനലുകള്‍ ഇന്ന് പരീക്ഷണ സംപ്രേഷണം ആരംഭിച്ചു.

ജയാ ടീവി ഗ്രൂപ്പിന്‍റെ പുതിയ ചാനലുകളായ ജയാ പ്ലസിന്‍റെയും ജയാ മാക്സിന്‍റെയും ഉദ്ഘാടനം എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത നിര്‍വഹിച്ചു.
ജയാ പ്രസ് വാര്‍ത്താ ചാനലും മാക്സ് സംഗീതാധിഷ്ഠിത ചാനലുമായിരിക്കുമെന്ന് ജയാ ടി.വി വാര്‍ത്താ വിഭാഗം വൈസ് പ്രസിഡന്‍റ് കെ.പി. സുനില്‍ അറിയിച്ചു.
ഒന്‍പതു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ജയാ ടീവി വാര്‍ത്തക്കും വാര്‍ത്തേതര പരിപാടികള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

മുഖ്യമന്ത്രി കരുണാനിധിയുടെ ബന്ധുവായ കലാനിധി മാരന്‍റെ നേതൃത്വത്തിലുള്ള സണ്‍ നെറ്റ്വര്‍ക്കുമായുള്ള കിടമത്സരം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ജയാ ഗ്രൂപ്പ് പുതിയ ചാനലുകള്‍ തുടങ്ങുന്നത്.

കലാനിധി മാരന്‍റെ സഹോദരന്‍ ദയാനിധി മാരന്‍ കേന്ദ്രമന്ത്രിയായിരിക്കെ ജയാ ഗ്രൂപ്പിന്‍റെ ചാനല്‍ അപ് ലിങ്കിംഗ് സൗകര്യം തടഞ്ഞതായി ജയലളിത ആരോപിച്ചിരുന്നു. ദയാനിധി മാരന്‍ ഈ വര്‍ഷം മേയിലാണ് രാജിവെച്ചത്.

ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒരു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ യുദ്ധത്തിന് ടെലിവിഷന്‍ ചാനലുകളെ പരമാവധി ഉപയോഗിച്ചുവരികയാണ്.
ജയാ ഗ്രൂപ്പിന്‍റെ പുതിയ ചാനലുകള്‍ ജനുവരിയില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

3 comments:

ബി-ലോകം said...

ജയാ ടീവി ഗ്രൂപ്പിന്‍റെ പുതിയ ചാനലുകളായ ജയാ പ്ലസിന്‍റെയും ജയാ മാക്സിന്‍റെയും ഉദ്ഘാടനം എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത നിര്‍വഹിച്ചു.
ജയാ പ്രസ് വാര്‍ത്താ ചാനലും മാക്സ് സംഗീതാധിഷ്ഠിത ചാനലുമായിരിക്കുമെന്ന് ജയാ ടി.വി വാര്‍ത്താ വിഭാഗം വൈസ് പ്രസിഡന്‍റ് കെ.പി. സുനില്‍ അറിയിച്ചു.

ഡി .പ്രദീപ് കുമാർ said...

ഇന്നാണു ഈ ബ്ലോഗ് കാണുന്നതു.തീര്‍ച്ചയായും മലയാളബ്ലോഗുകളുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണിതു.വിജയാശംസകള്‍.

ബി-ലോകം said...

പ്രദീപ് കുമാര്‍...
വളരെ നന്ദി. പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.