Friday, December 7, 2007

കംപ്യൂട്ടറിനായി പുതിയ മലയാളം

ടെല്‍ അവീവ്

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്ക് സ്വന്തം ഭാഷ ഉപയോഗിച്ച് കന്പ്യൂട്ടര്‍ അനായാസം കൈകാര്യം ചെയ്യാന്‍ സഹായകമാകുന്ന പുതിയ സോഫ്റ്റ് വെയര്‍ പുറത്തിറക്കി. ഇന്ത്യയിലെ കോടിക്കണക്കിനാളുകള്‍ക്ക് കന്പ്യൂട്ടര്‍ സാങ്കേതിക വിദ്യ പ്രാപ്യമാക്കാന്‍ ഇത് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യന്‍ വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കന്പ്യൂട്ടിംഗ്(സി-ഡാക്)ഇസ്രായേലിലെ എഫ്.ടി.കെ ടെക്നോളജീസുമായി ചേര്‍ന്ന് തയാറാക്കി ലേഖിക 2007 എന്ന സോഫ്റ്റ് വെയര്‍ ‍ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, ഉറുദു, പഞ്ചാബി എന്നീ ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 2009ഓടെ ഇന്ത്യയിലെ എല്ലാ ഔദ്യോഗിക ഭാഷകള്‍ ഉപയോഗിച്ചും സോഫ്റ്റ് വേര്‍ ഉപയോഗിക്കാനാകുമെന്ന് എഫ്.ടി.കെ ടെക്നോളജീസ് സി.ഇ.ഒ ഹാരെല്‍ കോഹെന്‍ അറിയിച്ചു.

പത്തു സ്ക്രിപ്പ്റ്റുകളും മൂവായിരം കാരക്ടറുകളും ഉള്‍പ്പെടുന്ന ലേഖിക വിന്‍‍ഡോസിലും മാകിലും ലിനക്സിലും ഉപയോഗിക്കാം. 2500 രൂപ മുതല്‍ 3000 രൂപ വരെയാണ് വില.തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ഭാഷകളെല്ലാം സന്പൂര്‍ണമായും വ്യക്തമായും കംപ്യൂട്ടറില്‍ ഉപയോഗിക്കാനാകുമെന്നതാണ് ലേഖികയുടെ സവിശേഷത.

അടുത്ത അക്ഷരമോ മാത്രയോ പ്രവചിക്കുന്ന ഇന്‍റ്യൂസീവ് സോഫ്റ്റ് വെയര്‍ ആയതിനാല്‍ കന്പൂട്ടര്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കു പോലും ബുദ്ധിമുണ്ടുണ്കുന്നില്ല. സന്പൂര്‍ണത, കുറഞ്ഞ ചെലവ് തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുന്പോള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുള്ള എല്ലാ പ്രാദേശിക ഭാഷാ സോഫ്റ്റ് വെയറുകളെയും ലേഖിക പിന്നിലാക്കുന്നു.

"ഇന്ത്യയില്‍ കേവലം പത്തു ശതമാനം പേര്‍ക്കു മാത്രമാണ് ഇംഗ്ലീഷ് പരിഞ്ജാനമുള്ളത്. അതുകൊണ്ടുതന്നെ പുതിയ സോഫ്റ്റ് വെയര്‍ രാജ്യത്തെ വിവര സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കും "-കോഹെന്‍ ചൂണ്ടിക്കാട്ടി.

2 comments:

ബി-ലോകം said...

ഇന്ത്യന്‍ വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കന്പ്യൂട്ടിംഗ്(സി-ഡാക്)ഇസ്രായേലിലെ എഫ്.ടി.കെ ടെക്നോളജീസുമായി ചേര്‍ന്ന് തയാറാക്കി ലേഖിക 2007 എന്ന സോഫ്റ്റ് വെയര്‍ ‍ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, ഉറുദു, പഞ്ചാബി എന്നീ ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്നതാണ്

libregeek said...

ഒരു സംശയം :
എതാണ് പുതിയത് ? മലയാളമോ അതോ സോഫ്റ്റ് വെയറോ ?
ഇതു നോക്കൂ ..
https://savannah.nongnu.org/projects/smc