ന്യൂയോര്‍ക്ക്
അമേരിക്കയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യം 2000 കോടി ഡോളറിനടുത്തെത്തി. ഈ വര്‍ഷ ആദ്യത്തെ 121 ബില്യന്‍ ഡോളറില്‍നിന്നും അമേരിക്കന്‍ വിപണിയിലെ മാന്ദ്യത്തെ അതിജീവിച്ചാണ് 140 ബില്യന്‍ ഡോളറില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
പട്ടികയിലുള്ള പതിനാറ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യത്തിന്‍റെ പകുതിയും ഐ.സി.ഐ.സി.ഐ ബാങ്കിന്‍റേതാണ്.ഐ.സി.ഐ.സി.ഐ ബാങ്ക് 990 കോടി ഡോളറിന്‍റെ നേട്ടമാണ് കൈവരിച്ചത്.
സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് മൂല്യത്തില്‍ 730 കോടി ഡോളറും എച്ച്.ഡി.എഫ്.സി ബാങ്ക് 670 കോടി ഡോളറും വര്‍ധന രേഖപ്പെടുത്തി.വി.എസ്.എന്‍.എല്‍(190 കോടി),സത്യം(140 കോടി) തുടങ്ങിയവയാണ് വളര്‍ച്ച നേടിയ മറ്റു സ്ഥാപനങ്ങള്‍.ഏറ്റവുമധികം നഷ്ടം നേരിട്ടത് ഇന്‍ഫോസിസാണ്(560 കോടി ഡോളര്‍).
Subscribe to:
Post Comments (Atom)
1 comment:
അമേരിക്കയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യം 2000 കോടി ഡോളറിനടുത്തെത്തി.
Post a Comment