Tuesday, December 4, 2007

16 എഫ്.ഡി.ഐ പദ്ധതികള്‍ക്ക് അംഗീകാരം

ന്യൂദല്‍ഹി
നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്ക്(എഫ്.ഡി.ഐ) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. റഷ്യന്‍ ടെലികോം സ്ഥാപനമായ സിസ്റ്റെമയുടെയും ഇറ്റാലിയന്‍ ഫാഷന്‍ റീട്ടെയ്ല്‍ സ്ഥാപനമായ ഡോക്ലെ ആന്‍റ് ഗൊബ്ബാനയുടെയും പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പതിനാറു പദ്ധതികളിലായി 647.48 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലുണ്ടാകുക.

ശ്യാം ടെലിലിങ്കില്‍ 187 കോടിയുടെ നിക്ഷേപം നടത്തി ഓഹരി പങ്കാളിത്തം 74 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് റഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ സിസ്റ്റെമ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ സ്ഥാപനമാ ഡി.എല്‍.എഫുമായി ചേര്‍ന്ന് ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ റീട്ടെയ്ല്‍ കേന്ദ്രം തുടങ്ങാനാണ് ഡോക്ലെ ആന്‍റ് ഗൊബ്ബാന ഉദ്ദേശിക്കുന്നത്.

ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡിന്‍റെ ശുപാര്‍ശകള്‍ക്ക് ധനമന്ത്രി പി. ചിദംബരം ഇന്നലെ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു.

3 comments:

ബി-ലോകം said...
This comment has been removed by the author.
ബി-ലോകം said...

നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്ക്(എഫ്.ഡി.ഐ) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

umbachy said...

സര്‍,
മൂന്ന് കോളം കിട്ടുന്ന റ്റെമ്പ്ലേറ്റ് ഏതാന്ന് ഒന്ന് പറഞ്ഞു തരുമോ...
നിങ്ങളുടെ ഈ ബ്ലോഗ് സെറ്റ് ചെയ്ത റ്റെമ്പ്ലേറ്റ്?
umbachy@gmail.com