Thursday, October 25, 2007

ഫേസ്ബുക്കിന്‍റെ 1.6 ശതമാനം ഓഹരികള്‍ മൈക്രോസോഫ്റ്റിന്


ഫേസ്ബുക്ക് സാരഥി മാര്‍ക്ക് സുകര്‍ബര്‍ഗ് കന്പനി ആസ്ഥാനത്ത്





സാന്‍ഫ്രാന്‍സിസ്കോ: ഏറെ വിഖ്യാതമായ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റ് ഫേസ്ബുക്കിന്‍റെ 1.6 ശതമാനം ഓഹരികള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനു വിറ്റു. ഗൂഗിളിനെ പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് 240 ദശലക്ഷം ഡോളറിന് ഓഹരികള്‍ വാങ്ങിയത്.


നാലു വര്‍ഷം മുന്പു മാത്രം പ്രവര്‍ത്തനമാരംഭിച്ച ഫേസ്‍ബുക്ക് അതിവേഗത്തില്‍ വളര്‍ച്ച നേടിയ വെബ്സൈറ്റുകളിലൊന്നാണ്. ഇപ്പോള്‍ 1500 കോടി ഡോളര്‍ ഓഹരി മൂലധനമുള്ള ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേറ്റിന്‍റെ പരസ്യ ഇടപാടുകള്‍ ഇനി മൈക്രോസോഫ്റ്റ് ആയിരിക്കും കൈകാര്യം ചെയ്യുക.


മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നതുവഴി ഫേസ്ബുക്ക് വന്‍ വളര്‍ച്ച നേടുമെന്നാണ് വിലിയിരുത്തല്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഫേസ് ബുക്കിന് 49 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. പുതിയ ഇടപാടു വഴി വെബ്സൈറ്റിന്‍റെ പരസ്യ വരുമാനം ഗണ്യമായി ഉയരുമെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധി കെവിന്‍ ജോണ്‍സണും ഫേസ്ബുക്ക് ഓപ്പറേഷന്‍സ് വൈസ് പ്രസി‍ഡന്‍റും ചീഫ് റവന്യു ഓഫീസറുമായ ഓവന്‍ വാന്‍ നറ്റയും പറഞ്ഞു.

2 comments:

ബി-ലോകം said...
This comment has been removed by the author.
ബി-ലോകം said...

മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നതുവഴി ഫേസ്ബുക്ക് വന്‍ വളര്‍ച്ച നേടുമെന്നാണ് വിലിയിരുത്തല്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഫേസ് ബുക്കിന് 49 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്.