Monday, October 29, 2007

ഒടുവില്‍ ബില്‍ ഗേറ്റ്സും അംബാനിയോടു തോറ്റു

ഓഹരി വിപണിയിലെ കുതിപ്പിന്‍റെ ചിറകലേറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ എന്ന ഖ്യാതിക്ക് അര്‍ഹനായപ്പോള്‍ ലോക സന്പന്നരുടെ പട്ടിക അടിമുടി മാറി മറിഞ്ഞു.

സോഫ്റ്റ്വേര്‍ രാജാവ് ബില്‍ ഗേറ്റ്സും മെക്സിക്കോയിലെ ബിസിനസ് പ്രമുഖന്‍ കാര്‍ലോസ് സ്ലിം ഹെലുവുമൊക്കെ മുകേഷിനു പിന്നിലായി.

കഴിഞ്ഞ സെപ്റ്റംബറിറില്‍ ഉരുക്കു വ്യവസായി ലക്ഷ്മി രത്തന്‍ മിത്തലിനെ പിന്നിലാക്കി മുകേഷ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ലോക സന്പന്നരില്‍ മിത്തല്‍ ആഞ്ചാം സ്ഥാനത്താണ്.

മുന്‍നിര സന്പന്നരുടെ പുതിയ പട്ടിക ഇങ്ങനെ

1.മുകേഷ് അംബാനി(6,320 കോടി ഡോളര്‍)
2. കാര്‍ലോസ് സ്ലിം ഹേലു (6,229.93 കോടി ഡോളര്‍)
3. ബില്‍ ഗേറ്റ്സ് (6,229 കോടി ഡോളര്‍)
4.വാറന്‍ ബുഫെറ്റ്(5,590 കോടി ഡോളര്‍)
5. ലക്ഷ്മി മിത്തല്‍(5,090 ഡോളര്‍)

3 comments:

ബി-ലോകം said...

മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ എന്ന ഖ്യാതിക്ക് അര്‍ഹനായപ്പോള്‍ ലോക സന്പന്നരുടെ പട്ടിക അടിമുടി മാറി മറിഞ്ഞു.

un said...

പിന്‍ നിരക്കാരുടെ വല്ല ലിസ്റ്റും കിട്ടുമോ മാഷേ??

kalippumachan \ കലിപ്പുമച്ചാന്‍ said...

പിന്‍നിരയില്‍ ആദ്യം പേരക്കതന്നെ ഇരുന്നളൂ...ലക്ഷം ലക്ഷം മുന്നാലെ...