Sunday, October 28, 2007

ജഗ്വാറും ലാന്‍ഡ് റോവറും ടാറ്റയുടെ കയ്യിലേക്ക്?




ലണ്ടന്‍ഃ ആംഗ്ലോ-ഡച്ച് ഉരുക്കു കന്പനിയായ കോറസ് 1300 കോടി ഡോളറിന് ഏറ്റെടുത്ത് ഒരു വര്‍ഷം തികയും മുന്‍പ് വിഖ്യാതമായ മറ്റു രണ്ട് ബ്രിട്ടീഷ് ബ്രാന്‍ഡുകളില്‍കൂടി ടാറ്റ് ഗ്രൂപ്പ് കണ്ണുവെക്കുന്നു. ഫോര്‍ഡ് കന്പനി വില്‍പ്പനക്ക് വെച്ചിരിക്കുന്ന ഉപ സ്ഥാപനങ്ങളായ ജഗ്വാറും, ലാന്‍ഡ് റോവറും സ്വന്തമാക്കാനുള്ള മത്സരത്തില്‍ അമേരിക്കന്‍ ബാങ്കായ ജെ.പി മോര്‍ഗന്‍റെ സ്വകാര്യ ഓഹരി വിഭാഗമായ വണ്‍ ഇക്വിറ്റിയാണ് ടാറ്റാ ഗ്രൂപ്പിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.

ടെന്‍ഡര്‍ നടപടിക്രമങ്ങളുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്പോള്‍ നിലവില്‍ മത്സര രംഗത്തുള്ള ആറു കന്പനികളില്‍ ടാറ്റയും വണ്‍ ഇക്വിറ്റിയും മാത്രമേ അവശേഷിക്കു. ടാറ്റക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ കന്പനികളുടെയും പ്രതിനിധികള്‍ ജാഗ്വാറിന്‍റെയും ലാന്‍റ് റോവറിന്‍റെയും പ്ലാന്‍റുകള്‍ സന്ദര്‍ശിച്ചു.

അടുത്ത മാര്‍ച്ചില്‍ വിപണിയില്‍ ഇറങ്ങാനിരിക്കുന്ന എക്സ് എഫ് എന്ന പുതിയ മോഡല്‍ ജഗ്വാര്‍ കന്പനിയുടെ ഭാവിയില്‍ നിര്‍ണായകമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ വിപണിയില്‍നിന്നുള്ള കടുത്ത മത്സരവും ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കായി ഭീമമായ തുക ചെലവഴിക്കേണ്ടതുംമൂലം പ്രതിസന്ധി നേരിടുന്ന ഫോര്‍ഡിന്‍റെ നവീകരണ പരിപാടികളുടെ ഭാഗമായാണ് ജഗ്വാറും ലാന്‍ഡ് റോവറും വില്‍ക്കുന്നത്.

ഈ വര്‍ഷം ആദ്യം ആസ്റ്റണ്‍ മാര്‍ട്ടിന്‍ കന്പനി വിറ്റ ഫോര്‍ഡ് സ്വീഡിഷ് കാര്‍ ഗ്രൂപ്പായ വോള്‍വോയും വില്‍ക്കുമെന്നാണ് സൂചനകള്‍.

2 comments:

ബി-ലോകം said...

ഫോര്‍ഡ് കന്പനി വില്‍പ്പനക്ക് വെച്ചിരിക്കുന്ന ഉപ സ്ഥാപനങ്ങളായ ജഗ്വാറും, ലാന്‍ഡ് റോവറും സ്വന്തമാക്കാനുള്ള മത്സരത്തില്‍ അമേരിക്കന്‍ ബാങ്കായ ജെ.പി മോര്‍ഗന്‍റെ സ്വകാര്യ ഓഹരി വിഭാഗമായ വണ്‍ ഇക്വിറ്റിയാണ് ടാറ്റാ ഗ്രൂപ്പിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്