കൊച്ചി: കെട്ടിടനിര്‍മ്മാണരംഗത്ത് രണ്ടായിരം കോടി രൂപയുടെ പദ്ധതികളുമായി രാജ്യത്തെ പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് കേരളത്തില്‍ ചുവടുറപ്പിക്കുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് അഞ്ച് ഹോട്ടലുകളും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളുമാണ് കമ്പനി നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍ സ്ഥാപിക്കുന്ന മൂന്ന് ആത്യാധുനിക ഹോട്ടലുകളില്‍ ഒന്ന് മറൈന്‍ഡ്രൈവിലായിരിക്കും. 2008ല്‍ നിര്‍മ്മാണം തുടങ്ങാനാണ് പദ്ധതി. മറ്റൊന്ന് ഫോര്‍ട്ടുകൊച്ചിയിലായിരിക്കും. ഹോട്ടല്‍ പദ്ധതികള്‍ക്കായി 1000 കോടിരൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. കാക്കനാട്, വൈറ്റില എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ പാര്‍പ്പിട സമുച്ചയവും ഡി.എല്‍.എഫ് നിര്‍മ്മിക്കും. വൈറ്റിലയിലെ ചിലവന്നൂര്‍ കായലോരത്ത് റിവര്‍സൈഡ് എന്ന പേരില്‍ 250 കോടി രൂപ മുതല്‍മുടക്കില്‍ പാര്‍പ്പിടസമുച്ചയപദ്ധതി ഡി.എല്‍.എഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ച് ഏക്കറില്‍ അഞ്ച് ടവറുകളിലായി 175 അപ്പാര്‍ട്ടുമെന്റുകള്‍ സമുച്ചയത്തിലുണ്ടാകും. ഏറ്റവും ഉയരം കൂടിയ ടവറിന് 20 നിലകളാണുണ്ടാകുക. കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗോടെ അത്യാഡംബര ശ്രേണിയിലാണ് ഡി.എല്‍.എഫിന്റെ അപ്പാര്‍ട്ടുമെന്റുകള്‍ പാര്‍പ്പിട വിപണിയിലെത്തുക. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറാണ് സമുച്ചയത്തിന്‍റെ രൂപകല്‍പ്പന തയാറാക്കിയിരിക്കുന്നത്.
എറണാകുളം മറൈന്‍ഡ്രൈവില്‍ ഡി.എല്‍.എഫിന്റെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍കിട ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഷോപ്പിംഗ് മാളിന് പുറമെ പഞ്ചനക്ഷത്ര ഹോട്ടല്‍, മള്‍ട്ടിപ്ളക്സ് എന്നിവ കൂടി അടങ്ങിയതായിരിക്കും ഈ സമുച്ചയം. ഫോര്‍ട്ടുകൊച്ചിയില്‍ ആസ്പിന്‍വാള്‍ കമ്പനിയുടെ ആസ്ഥാനമന്ദിരം വാങ്ങിയ ഡി.എല്‍.എഫ് ഇത് ഹെറിറ്റേജ് ഹോട്ടലാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
1 comment:
http://keralaactors.blogspot.com/
jagathy thamasakal just visit this
http://keralaactors.blogspot.com/
Post a Comment