തിരുവനന്തപുരം: സ്വകാര്യ ഇന്‍ഷുറന്‍സ് സേവന ദാതാക്കളില്‍ മുന്‍നിരക്കാരായ എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് തങ്ങളുടെ കോര്‍പ്പറേറ്റ് ഏജന്‍റായി മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിനെ പ്രഖ്യാപിച്ചു. ആറു ലക്ഷത്തോളം വരുന്ന തങ്ങളുടെ അംഗങ്ങള്‍ക്ക് എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫിന്‍റെ ലൈഫ് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പുതിയ സംയുക്ത സംരംഭം മുത്തൂറ്റിനെ പ്രാപ്തരാക്കും. ആദ്യം കേരളത്തിലും ഘട്ടം ഘട്ടമായി മറ്റ് സംസ്ഥാനങ്ങളിലും പങ്കാളിത്തം വ്യാപിപ്പിക്കും.

കേരളത്തില്‍ 61 ശാഖകളാണ് എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫിനുള്ളത്. ദേശീയതലത്തില്‍ 700 നഗരങ്ങളും പട്ടണങ്ങളുമാണ് കമ്പനിയുടെ പരിധിയിലുള്ളത്. പതിനായിരത്തോളം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റുമാരും കമ്പനിക്കായി പ്രവര്‍ത്തിക്കുന്നു. ബാങ്കുകള്‍, ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുമായും മറ്റ് സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് ധാരണയുണ്ടാക്കിയിട്ടുണ്ട്.

1 comment:
ആറു ലക്ഷത്തോളം വരുന്ന തങ്ങളുടെ അംഗങ്ങള്‍ക്ക് എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫിന്‍റെ ലൈഫ് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പുതിയ സംയുക്ത സംരംഭം മുത്തൂറ്റിനെ പ്രാപ്തരാക്കും.
Post a Comment