മുംബൈ ഓഹരി സൂചിക 20,000 പോയിന്‍റ് പിന്നിട്ട് റെക്കോര്‍ഡ് കുറിച്ചു. ഒറ്റ ദിവസം കൊണ്ട് 750 പോയന്‍റിന്‍റെ മുന്നേറ്റമാണുണ്ടായത്.
കഴിഞ്ഞ രണ്ടു ദിവസം സൂചികയിലുണ്ടായ മാറ്റത്തോടെ സെന്‍സെക്സ് ഹോങ്കോംഗിലെ ഹാംഗ് സെന്‍ഗ്, ബ്രസീലിലെ ബോവെസ്പ, മെക്സിക്കോയിലെ ബോല്‍സ എന്നിവക്കൊപ്പം 20,000 ക്ലബില്‍ പങ്കാളിയായി.
ഹാംഗ് സെംഗ് അടുത്തയിടെ 30,000 പോയിന്‍റ് കടന്നിരുന്നു. ഇന്ന് അത് 31,560 ആയി. ബോവെസ്പ ഈ മാസം 26ന് 64,275ലെത്തിയിരുന്നു. ബോല്‍സ സൂചിക കഴിഞ്ഞ വെള്ളിയാഴ്ച്ച 32,136 പോയിന്‍റിലെത്തി.
റിസര്‍വ് ബാങ്ക് വായ്പാ നയം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Subscribe to:
Post Comments (Atom)
1 comment:
സെന്‍സെക്സ് 20,000 ക്ലബില്‍
Post a Comment