Saturday, October 27, 2007

ബഹ്റിനില്‍ നിന്ന് പണമയക്കാന്‍ പുതിയ സംവിധാനം

കൊച്ചി: ബാങ്ക് ശാഖയില്‍ ചെല്ലാതെ ബഹ്റിനിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള സംവിധാനം ഐ.സി.ഐ.സി.ഐ ബാങ്ക് ഏര്‍പ്പെടുത്തി. ഐ.സി.ഐ.സി.ഐ ഇടപാടുകാര്‍ക്ക് മാത്രമാണ് ഈ പ്രത്യേക സൗകര്യം ലഭ്യമാകുക. പണം കൈപ്പറ്റുന്ന ആളുടെ പേരുവിവരങ്ങള്‍ സഹിതം ആദ്യം 500 ഫില്‍ അടച്ച് രജിസ്റ്റര്‍ ചെയ്യണം. പിന്നീടൊരിക്കലും പണമയക്കാന്‍ ബാങ്ക് ശാഖയിലെത്തേണ്ട. 80001313 എന്ന ടോള്‍ ഫ്രീ നംപറില്‍ വിളിച്ച് എത്ര തുകയാണ് അയക്കേണ്ടതെന്ന് പറഞ്ഞാല്‍ മതി.
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സംവിധാനമൊരുക്കിയിരിക്കുന്ന ബാങ്കിന്‍റെ ബഹ്റൈനിലെ ഓഫീസിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനില്‍ നിന്ന് റീട്ടെയ്ല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ബഹ്റൈന്‍ കണ്‍ട്രി ഹെഡ് അജയ് ശര്‍മ പറഞ്ഞു. പുതിയ സംവിധാനതതിന് പുറമെ കൈപ്പറ്റുന്ന ആളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണം എത്തിക്കുന്ന ഇന്‍റര്‍നെറ്റ് ബാങ്കിംഗ് സൗകര്യവും ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഐ.സി.ഐ.സി.ഐ ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, ഡി.ഡി അയക്കല്‍ എന്നിവയാണ് ബാങ്ക് നല്‍കുന്ന മറ്റ് സേവനങ്ങള്‍.

1 comment:

ബി-ലോകം said...

ബാങ്ക് ശാഖയില്‍ ചെല്ലാതെ ബഹ്റിനിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള സംവിധാനം ഐ.സി.ഐ.സി.ഐ ബാങ്ക് ഏര്‍പ്പെടുത്തി.