Thursday, November 22, 2007

പി.വി.ആര്‍ 250 മള്‍ട്ടിപ്ലക്സുകള്‍ കൂടിനിര്‍മിക്കും

ന്യൂദല്‍ഹി

2010ഓടെ ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളിലായി 250 മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്ററുകള്‍കൂടി നിര്‍മിക്കുമെന്ന് ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായ പി.വി.ആര്‍ ലിമിറ്റഡ് വ്യക്തമാക്കി.

ഇവിയില്‍ 40 എണ്ണം മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലെ വന്‍കിടക്കാരെ ലക്ഷ്യമിടുന്ന ഉന്നത നിലവാരത്തിലുള്ള പി.വി.ആര്‍ പ്രീമിയര്‍ തിയേറ്ററുകളായിരിക്കും.

മറ്റു നഗരങ്ങളിലെ പ്രേക്ഷകര്‍ക്കായി പി.വി.ആര്‍ സിനിമാകളും ചെറു നഗരങ്ങളില്‍ പി.വി.ആര്‍ ടാക്കീസുകളും സ്ഥാപിക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ പി.വി.ആറിന് രാജ്യത്ത് 95 മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുണ്ട്.

"2010 ഏപ്രലിനുമുന്പ് 250 തിയേറ്ററുകള്‍കൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രാരംഭഘട്ടത്തില്‍ 400 കോടി രൂപ മുടക്കും"-പി.വി.ആര്‍ ലമിറ്റ‍ഡ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബാലാജി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോടു പറഞ്ഞു.

3 comments:

എം.കെ.ഹരികുമാര്‍ said...

ബൂലോകത്തിലെ ബിസിന്‍സ്‌ ലേഖകരുടെ പിന്‍തുണ വലിയ നേട്ടമായി കാണാന്‍ എന്നെ അനുവദിക്കുക.
എന്റെ ശ്രമങ്ങളെ നല്ല രീതിയില്‍ തന്നെ നിങ്ങള്‍ നോക്കി കണ്ടു.നന്ദി.ഈ വിശ്വാസം ഞാന്‍ വല്ലാതെ സൂകഷിക്കുന്നു.
നന്ദി.
എം. കെ. ഹരികുമാര്‍

G.MANU said...

good one.. business clipsum venam boolokathil... next pls

ബി-ലോകം said...

ഹരികുമാര്‍,G.manu ...
പിന്തുണക്ക് നന്ദി