Wednesday, November 28, 2007

എഫ്.ഡി.ഐ 55 അപേക്ഷകളില്‍ തീരുമാനമായില്ല

ന്യൂദല്‍ഹി
വ്യവസായ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 55 അപേക്ഷകള്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്ന് കേന്ദ്ര വ്യവസായ സഹമന്ത്രി അശ്വനി കുമാര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാലാണ് അപേക്ഷകളില്‍ തീരുമാനമെടുക്കാത്തത്. ഈ വര്‍ഷം ഓഗസ്റുവരെ 240 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്-മന്ത്രി അറിയിച്ചു.

No comments: