Monday, November 26, 2007
ജ്യോതി ലാബറട്ടീറ്സ് ഐ.പി.ഒ
കൊച്ചി: എഫ്.എം.സി.ജി വിപണിയില്‍ വന്‍ മുന്നേറ്റം നടത്തുന്ന ജ്യോതി ലാബറട്ടറീസിന്‍റെ ഐ.പി.ഒ 27ന് ക്ളോസ് ചെയ്യും. 22നാണ് ഓഹരിവിപണനം ആരംഭിച്ചത്. അഞ്ചു രൂപ മുഖവിലയുള്ള 4430260 ഓഹരികളാണ് വിപണിയിലുള്ളത്. പ്രീമിയം വില ബുക്ക് ബില്‍ഡിംഗ് പ്രൊസസിലൂടെ നിര്‍വഹിക്കും. പ്രൈസ് ബാന്‍ഡായി 620 മുതല്‍ 690 രൂപ വരെ നിശ്ചയിച്ചിട്ടുണ്ട്. ഓഫറിന് ശേഷമുള്ള അടവ് മൂലധനത്തിന്റെ 30.52 ശതമാനം ഓഹരികളാണ് നല്‍കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക് കാനഡ, ഐ.സി.ഐ.സി.ഐ ബാങ്ക് യു.കെ, സൌത്ത് ഏഷ്യ റീജിയണല്‍ ഫണ്ട്, സി.ഡി.സി ഇന്‍വെസ്റ്മെന്റ് ഹോള്‍ഡിംഗ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ഓഹരികളും വിപണിയിലെത്തിച്ചവയില്‍ ഉള്‍പ്പെടുന്നു. ഓഫര്‍ ഓഹരികളുടെ അമ്പത് ശതമാനവും യോഗ്യരായ ഇന്‍സ്റിറ്റ്യൂഷന്‍ ബയേഴ്സിന് ആനുപാതികാടിസ്ഥാനത്തില്‍ നല്‍കും. ഇതില്‍ അഞ്ചു ശതമാനം മ്യുച്വല്‍ ഫണ്ടുകള്‍ക്കാണ് നല്‍കുക. ഓഹരികള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലും മുംബൈ സ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ് ചെയ്യും. കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, എന്‍.എം സെക്യൂരിറ്റീസ് എന്നിവയാണ് ഓഫറിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരായി പ്രവര്‍ത്തിക്കുക.
Subscribe to:
Post Comments (Atom)
1 comment:
എഫ്.എം.സി.ജി വിപണിയില്‍ വന്‍ മുന്നേറ്റം നടത്തുന്ന ജ്യോതി ലാബറട്ടറീസിന്‍റെ ഐ.പി.ഒ 27ന് ക്ളോസ് ചെയ്യും. 22നാണ് ഓഹരിവിപണനം ആരംഭിച്ചത്. അഞ്ചു രൂപ മുഖവിലയുള്ള 4430260 ഓഹരികളാണ് വിപണിയിലുള്ളത്.
Post a Comment