Thursday, November 22, 2007

മലീനീകരണമില്ലാത്ത ഹൈഡ്രജന്‍ വാഹനം വരുന്നു

ബാംഗ്ലൂര്‍

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ നിര്‍മാണ വ്യവസായ മേഖലയിലെ മുന്‍നിരക്കാരായ ടാറ്റാ മോട്ടോഴ്സും ബഹിരാകാശ ഗവേണഷ സ്ഥാപമായ ഐ.എസ്.ആര്‍.ഒയും ചേര്‍ന്ന് മലിനീകരണമില്ലാത്ത വാഹനം പുറത്തിറക്കുന്നു.

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണ വാഹനങ്ങള്‍ പുറം തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയ പുകയുടെ സ്ഥാനത്ത് നിരുപദ്രവകരമായ നീരാവി മാത്രമായിരിക്കും പുതിയ വാഹനത്തില്‍നിന്ന് പുറത്തുവരിക.

ഫ്യൂവല്‍ ഓട്ടോ മൊബൈലുകളില്‍ ഹൈഡ്രജന്‍റെ ഉപയോഗ സാധ്യത സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കായി രണ്ടു സ്ഥാപനങ്ങളും കരാറില്‍ ഒപ്പുവെച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അറിയിച്ചു.

ഈ പരീക്ഷണം വിജയിച്ചാല്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ഗണ്യമായ പുരോഗതിക്ക് വഴിതെളിയുമെന്നും കാറുകളിലും മറ്റും ഹൈഡ്രജന്‍ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റ് സാങ്കേതിക വിദ്യയായിരിക്കും നിര്‍ദിഷ്ട വാഹനത്തില്‍ ഉപയോഗിക്കുക. വൈദ്യുതി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ എന്‍ജിന്‍ ഉണ്ടാവില്ല. ഫ്യൂവല്‍ സെല്ലില്‍ ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്സിജനും ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയായിരിക്കും വാഹനത്തിന്‍റെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം നല്‍കുക. നേരിയ തോതില്‍ നീരാവി മാത്രം പുറന്തള്ളപ്പെടുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം തെല്ലും ഉണ്ടാവില്ല-മാധവന്‍ നായര്‍ വിശദീകരിച്ചു.

2 comments:

ബി-ലോകം said...

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ നിര്‍മാണ വ്യവസായ മേഖലയിലെ മുന്‍നിരക്കാരായ ടാറ്റാ മോട്ടോഴ്സും ബഹിരാകാശ ഗവേണഷ സ്ഥാപമായ ഐ.എസ്.ആര്‍.ഒയും ചേര്‍ന്ന് മലിനീകരണമില്ലാത്ത വാഹനം പുറത്തിറക്കുന്നു.

deepdowne said...

വരട്ടെ മലിനീകരണമില്ലാത്ത വാഹനം. മലിനീകരണം നമുക്ക്‌ മുഴുവനായി തുടച്ചുനീക്കാനാകട്ടെ!