പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള പോബ്സ് ഗ്രൂപ്പിന്‍റെ ജൈവകൃഷിത്തോട്ടം മികച്ച ഓര്‍ഗാനിക് കാപ്പിക്കുള്ള ഫ്ളേവര്‍ ഓഫ് ഇന്ത്യ- ഫൈന്‍ കപ്പ് അവാര്‍ഡ് ഫോര്‍ ദ ബെസ്റ്റ് ഓര്‍ഗാനിക് റോബസ്റ്റ കോഫി ആന്‍റ് സെക്കന്‍റ് ഓര്‍ഗാനിക് റോബസ്റ്റ കോഫി അവാര്‍ഡ് 2007 ന് അര്‍ഹമായി. പോബ്സിന്‍റെ തൂത്തമ്പാറ എസ്റേററ്റില്‍ ഉല്‍പ്പാദിപ്പിച്ച കാപ്പിയാണ് കോഫി ബോര്‍ഡിന്‍റെ ഫൈന്‍ കപ്പ് അവാര്‍ഡ് (റോബസ്റ) 2007 ന് തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരത്തിന് അര്‍ഹമായ കാപ്പി ഉല്‍പ്പാദിപ്പിച്ച തൂത്തമ്പാറ എസ്റേറ്റ് ഈ വര്‍ഷം ജൂലൈയില്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ജൈവ കൃഷിത്തോട്ടമാണ് നെല്ലിയാമ്പതിയിലെ തൂത്തമ്പാറ എസ്റേറ്റ്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കപ്പ് ടേസ്റേഴ്സിനെ ഉള്‍പ്പെടുത്തി നാലു തരത്തിലുള്ള വിശകലനത്തിനു ശേഷമാണ് കോഫി ബോര്‍ഡ് ഇന്ത്യയിലെ പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്. ബോര്‍ഡ് മികച്ചതായി അംഗീകരിച്ച ഗുണമേന്മയുള്ള കാപ്പിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുനന രാജ്യാന്തര മല്‍സരങ്ങളില്‍ വിജയം വരിക്കുന്നത്.
Subscribe to:
Post Comments (Atom)
1 comment:
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള പോബ്സ് ഗ്രൂപ്പിന്‍റെ ജൈവകൃഷിത്തോട്ടം മികച്ച ഓര്‍ഗാനിക് കാപ്പിക്കുള്ള ഫ്ളേവര്‍ ഓഫ് ഇന്ത്യ- ഫൈന്‍ കപ്പ് അവാര്‍ഡ് ഫോര്‍ ദ ബെസ്റ്റ് ഓര്‍ഗാനിക് റോബസ്റ്റ കോഫി ആന്‍റ് സെക്കന്‍റ് ഓര്‍ഗാനിക് റോബസ്റ്റ കോഫി അവാര്‍ഡ് 2007 ന് അര്‍ഹമായി.
Post a Comment