Thursday, November 22, 2007

ടെക്നോപാര്‍ക്കും ഇറ്റാലിയന്‍ നഗരവും കൈകോര്‍ക്കുന്നു

തിരുവനന്തപുരം

വിവര സാങ്കേതിക മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെ വ്യവസായ നഗരമായ നൊവാരയില്‍നിന്നുള്ള പ്രതിനിധി സംഘം ടെക്നോ പാര്‍ക്ക് അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തി. നൊവാര മേയര്‍ മാസ്സിമോ ഗിരോര്‍ദ്ദാനോയും നാല് അഭിഭാഷകരുമാണ് സംഘത്തിലുള്ളത്.

നൊവാരയിലെയും ടെക്നോ പാര്‍ക്കിലെയും കന്പനികള്‍ക്ക് പരസ്പരം ഗുണകരമാകുന്ന
വിധത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് മാസ്സിമോ പറഞ്ഞു.കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ടെക്നോ പാര്‍ക്ക് പ്രതിനിധികളെ അദ്ദേഹം നൊവാരയിലേക്ക് ക്ഷണിച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ടെക്നോ പാര്‍ക്കിലെത്തുന്ന രണ്ടാമത്തെ വിദേശ
സംഘമാണിതെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആര്‍.കെ. നായര്‍ പറഞ്ഞു. മുന്‍പ്
ചൈനയില്‍നിന്നുള്ള സംഘം ഇവിടെ എത്തിയിരുന്നു.

"മറ്റു രാജ്യങ്ങളില്‍ ടെക്നോ പാര്‍ക്കിനെക്കുറിച്ച് ഏറെ മതിപ്പുളവാക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. നൊവാരയുമായി ഫലപ്രദമായ സഹകരണം സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
"-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോ പാര്‍ക്കിലെ ചില കന്പനികളുടെ ഓഫീസുകളിലും സന്ദര്‍ശനം നടത്തിയ ഇറ്റാലിയന്‍ സംഘം ഇവിടുത്തെ സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

1 comment:

ബി-ലോകം said...

വിവര സാങ്കേതിക മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെ വ്യവസായ നഗരമായ നൊവാരയില്‍നിന്നുള്ള പ്രതിനിധി സംഘം ടെക്നോ പാര്‍ക്ക് അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തി.