Friday, November 9, 2007

'പ്രവാസി ഭാരതീയ ദിവസ്' ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കും മന്ത്രി

ന്യൂദല്‍ഹി

പ്രവാസികളുടെ സഹായത്തോടെയുള്ള ഗ്രാമീണ വികസനത്തിനായിരിക്കും ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഊന്നല്‍ നല്‍കുകയെന്ന് കേന്ദ്ര പ്രവാസസി കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെ ന്യൂഡല്‍ഹിയിലാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക.

'രാജ്യത്തിന്‍റെ സാമൂഹ്യ, സാന്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക്കും. ഗ്രാമീണ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാന്പത്തിക സുരക്ഷക്കായി പ്രവാസികള്‍ക്ക് ഗണ്യമായമ സംഭാവനകള്‍ നല്‍കാനാകും'-മന്ത്രി പറഞ്ഞു.

ഇതിനു പുറമെ വ്യവസായ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളും സമ്മേളനത്തിലുണ്ടാകും. ഇന്ത്യയിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് പ്രവാസി ഭാരതീയ ദിവസില്‍ നേരത്തെ ശ്രമിച്ചിരുന്നത്.പക്ഷെ പ്രതീക്ഷക്കൊത്ത് പ്രണമോ നിക്ഷേപമോ വരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കുറി പ്രവാസികളോട് നിക്ഷേപം ആവശ്യപ്പെടേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പരോപകാര പദ്ധതികളില്‍ അവരുടെ സഹകരണം തേടാനാണ് ഉദ്ദേശ്യം-മന്ത്രി വിശദീകരിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ(സി.ഐ.ഐ) സഹകരണത്തോടെയാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്.വിദേശ നാണ്യം നേടുന്നതിനു മാത്രമല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്, വിദേശ ഇന്ത്യക്കാര്‍ക്ക് സഹകരിക്കാന്‍ കഴിയുന്ന മറ്റു പല സംരംഭങ്ങളുമുണ്ട്-സി.ഐ.ഐ പ്രസിഡന്‍റ് സുനില്‍ മിത്തല്‍ പറഞ്ഞു.

1 comment:

ബി-ലോകം said...