Friday, November 30, 2007
സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ പ്രവാസി സെല്‍ കൊച്ചിയില്‍
കൊച്ചി: സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എറണാകുളം റീജിയണല്‍ ഓഫീസില്‍ എന്‍.ആര്‍.ഐ സെല്‍ പ്രവര്‍ത്തനം തുടങ്ങിയതായി റീജിയണല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. രാമനാഥന്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലുള്ളവര്‍ക്ക് പണം അയക്കുന്നതിനും നിക്ഷേപം സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്കും റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിന്‍റെ ആളോഹരി വ്യാപാരം 1.37333 കോടി രൂപയായി ഉയര്‍ന്നു. ഇടപാടുകാരുടെ എണ്ണം 19 ദശലക്ഷമാണ്. ബാങ്കിന്‍റെ അറ്റാദായം 449 കോടി രൂപയായി. എറണാകുളം റീജിയണിലെ മൊത്തവ്യാപാരം 30-09-2007ല്‍ 1857 കോടി രൂപയാണ്. നിക്ഷേപം 989 കോടി രൂപയും വായ്പ 868 കോടി രൂപയുമാണെന്ന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പറഞ്ഞു. എറണാകുളം റീജിയണില്‍ 46 ശാഖകളുണ്ട്. ഒമ്പതു ശാഖകള്‍ ലക്ഷദ്വീപിലും 37 എണ്ണം എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ആറു ജില്ലകളിലുമാണ്. മൂവാറ്റുപുഴ, ആലുവ, പാലക്കാട്, ചിറ്റൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ബാങ്ക് പുതിയ ശാഖകള്‍ തുറക്കും. കേരളത്തില്‍ ബാങ്കിന്റെ മൊത്തവ്യാപാരം അയ്യായിരം കോടി രൂപയാണ്. പബ്ളിക്ക് ഇഷ്യു നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ടെന്നും രാമനാഥന്‍ പറഞ്ഞു. പിഗ്മി പ്ളസ് 2007, സിന്‍ഡ് സോന, സിന്‍ഡ് വിദ്യാര്‍ഥി, ജെയ് കിസാന്‍, കോര്‍ ബാങ്കിംഗ്, ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് പദ്ധതികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് വന്‍ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. വായ്പാ പദ്ധതികള്‍ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ വാനുകള്‍ ഉപയോഗിച്ച് ഗ്രാമങ്ങളിലും പട്ടണങ്ങളിലും അക്കൌണ്ടുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയും ബാങ്കിലുണ്ട്.സാമൂഹ്യസേവന പരിപാടിയുടെ ഭാഗമായി പൊതുകുള സംരക്ഷണ പദ്ധതിയില്‍ പെടുത്തി എഴുന്നൂറോളം കുളങ്ങള്‍ സംരക്ഷിച്ചതായും രാമനാഥന്‍ അറിയിച്ചു. അസിസ്റന്റ് ജനറല്‍ മാനേജര്‍ വി.കെ. സൈഗാള്‍, ചീഫ് മാനേജര്‍ നീലകണ്ഠന്‍ മൂസത്, പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍ മാത്യു തോമസ് എന്നിവരും ചാര്‍ജെടുത്തു.
Subscribe to:
Post Comments (Atom)
2 comments:
കൊച്ചി: സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എറണാകുളം റീജിയണല്‍ ഓഫീസില്‍ എന്‍.ആര്‍.ഐ സെല്‍ പ്രവര്‍ത്തനം തുടങ്ങിയതായി റീജിയണല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. രാമനാഥന്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലുള്ളവര്‍ക്ക് പണം അയക്കുന്നതിനും നിക്ഷേപം സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്കും റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
nalla pravarththanmanu b lokaththintethu. valare update aanu. thanks.
mk
Post a Comment