Friday, November 9, 2007

ത്രിവേണി മെഗാമാര്‍ട്ടും ലിറ്റില്‍ ത്രിവേണിയും

കൊച്ചി: കേരളത്തിലെ വിവിധ നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റോറുകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് പദ്ധതിയിടുന്നു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള നൂറിലധികം സ്റോറുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. ചില്ലറ വ്യാപാര രംഗത്ത് കുത്തകകളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് കസ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന മെഗാമാര്‍ട്ടിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധി നഗറില്‍ സഹകരണമന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.
ആധുനിക സൌകര്യങ്ങളോടുകൂടിയ മൂവായിരം ചതുരശ്രയടി വലിപ്പമുള്ള മെഗാമാര്‍ട്ടുകള്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ തുടങ്ങാനാണ് പദ്ധതി. പച്ചക്കറികള്‍ക്കും മാംസങ്ങള്‍ക്കും പ്രത്യേക വിഭാഗവും ഇന്റര്‍നെറ്റ്, ഫോട്ടോസ്റാറ്റ്, ഡി.ടി.പി, ഫാക്സ്, എസ്.ടി.ഡി, ഐ.എസ്.ഡി തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള ഇ-ത്രിവേണി ബിസിനസ് സെന്‍ററും മെഗാമാര്‍ട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. ലഘുഭക്ഷണശാലയും ഉണ്ടാകും.
രുചിക്കും ഗുണമേന്മയ്ക്കും പ്രാധാന്യം നല്‍കി പ്രധാന നഗരങ്ങളില്‍ ത്രിവേണി കോഫി ഹൌസ് ആരംഭിക്കും. ഇത്തരത്തിലുള്ള ആദ്യത്തേത് കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് പരിസരത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിക്കുപുറമേ എടപ്പാള്‍, പുനലൂര്‍, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും മെഗാമാര്‍ട്ടുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓണം, റംസാന്‍ കാലത്ത് കണ്‍സ്യൂമര്‍ഫെഡ് 90 കോടിയിലധികം രൂപയുടെ വില്‍പന നടത്തി. ഇതിലൂടെ 30 കോടി രൂപയുടെ സബ്സിഡി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കസ്യൂമര്‍ ഫെഡിന്റെ ഒരു യൂണിറ്റ് അടുത്തവര്‍ഷം മുതല്‍ ആരംഭിക്കും. നീതി മെഡിക്കല്‍ സ്റോറുകളും പുതുതായി ഓരോ സ്ഥലങ്ങളിലും തുടങ്ങും.

1 comment:

ബി-ലോകം said...

കേരളത്തിലെ വിവിധ നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റോറുകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് പദ്ധതിയിടുന്നു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള നൂറിലധികം സ്റോറുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. ചില്ലറ വ്യാപാര രംഗത്ത് കുത്തകകളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് കസ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന മെഗാമാര്‍ട്ടിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധി നഗറില്‍ സഹകരണമന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.