Thursday, November 22, 2007

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം കുതിക്കുന്നു

ന്യൂദല്‍ഹി
രാജ്യത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഒക്ടോബര്‍ മാസത്തില്‍ 22 ശതമാനം വര്‍ധിച്ച് 256.66 ദശലക്ഷമായതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)വെളിപ്പെടുത്തി.

പുതിയ വരിക്കാരില്‍ 8.05 ദശലക്ഷം പേര്‍ വയര്‍ലെസ് മേഖലയിലാണ്. സെപ്റ്റംബറില്‍ ഇത് 7.80 ദശലക്ഷമായിരുന്നു.അതേസമയം ലാന്‍ഡ് ലൈന്‍ മേഖലയില്‍ വരിക്കാരുടെഎണ്ണം സെപ്റ്റംബറിലെ 39.58 ദശലക്ഷത്തില്‍നിന്ന് 39.41 ദശലക്ഷമായി കുറഞ്ഞു.

ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 2.69 ദശലക്ഷമാണ്.

1 comment:

ബി-ലോകം said...

രാജ്യത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഒക്ടോബര്‍ മാസത്തില്‍ 22 ശതമാനം വര്‍ധിച്ച് 256.66 ദശലക്ഷമായതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)വെളിപ്പെടുത്തി.