Friday, November 16, 2007

ശിലയിട്ടു;സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യത്തിലേക്ക്




കാക്കനാട്(കൊച്ചി)

ശാസ്ത്ര സാങ്കേതിക മേഖലയില്‍ കേരളത്തിന്‍റെ ശ്രദ്ധേയമായ കുതിപ്പിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തറക്കല്ലിട്ടു.ഇടച്ചിറയില്‍ ഇന്‍റഫോ പാര്‍ക്കിനു സമീപം തയാറാക്കിയ പ്രത്യേക പന്തലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എച്. അച്യുതാനന്ദനും ടി കോം. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫരീദ് അബ്ദുറഹ്മാനും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിച്ചു.

ഇതോടെ ഏറെ ചര്‍ച്ചകളും വിവാദങ്ങളും അനിശ്ചിതത്വങ്ങളും പിന്നിട്ട പദ്ധതി യാഥാര്‍ത്ഥ്യത്തിന്‍റെ പാതയിലെത്തിയിരിക്കുകയാണ്. പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ഇടതു മുന്നണി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷമായ ഐക്യജനാഥിപത്യ മുന്നണി(യു.ഡി.എഫ്)യും തമ്മിലുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല.

സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റിക്ക് സമാനമായ മറ്റു പദ്ധതിക ആരംഭിക്കുന്നതിന് നിരവധി നിക്ഷേപകര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

സ്മാര്‍ട്ട് സിറ്റിക്കു വേണ്ട സ്ഥലം 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറുന്നതിനുള്ള ധാരണാ പത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ടീകോമും ഒപ്പുവെച്ചു.ടീ കോം മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാസിയ മുഹമ്മദ്, മന്ത്രിമാരായ എസ്. ശര്‍മ, എന്‍.കെ. പ്രേമചന്ദ്രന്‍, സി. ദിവാകരന്‍, കെ. ബാബു എം.എല്‍.എ, ചീഫ് സെക്രട്ടറി പി.ജെ. തോമസ് തുടങ്ങിയവരും പ്രസംഗിച്ചു
.

4 comments:

ബി-ലോകം said...

ഏറെ ചര്‍ച്ചകളും വിവാദങ്ങളും അനിശ്ചിതത്വങ്ങളും പിന്നിട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യത്തിന്‍റെ പാതയിലെത്തിയിരിക്കുകയാണ്.
പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ഇടതു മുന്നണി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷമായ ഐക്യജനാഥിപത്യ മുന്നണി(യു.ഡി.എഫ്)യും തമ്മിലുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല.

ശ്രീലാല്‍ said...

“ശിലയില്‍നിന്നുണരും....ഐ.ടി സ്വപ്നങ്ങളേ....“

രാഗം: അച്യുതാനന്ദഭൈരവി.

:)

മുക്കുവന്‍ said...

ഇപ്പോഴെങ്കിലും കുറച്ച് ബുദ്ദിവന്നോ അച്ചുമാമനു. അതോ കോടികള്‍ കൈയില്‍ കിട്ടിയോ?

ഇനി construction ടൈമില്‍ ചുവപ്പുകൊടി നാട്ടി വല്ലാര്‍പാടം പോലെയാക്കുമോ?

ബി-ലോകം said...

മുക്കുവാ, ശ്രീലാല്‍
ഇതിലേ കേറിയതിന് നന്ദി