Friday, November 9, 2007

പിരമിഡ് സൈമിറ അമേരിക്കയിലേക്ക്

യു.എസിലും കാനഡയിലുമായി 17 തീയേറ്ററുകള്‍ നടത്തുന്ന ഫണ്‍ ഏഷ്യയെ ഇന്ത്യയിലെ ഏറ്റവും വലിയ തീയേറ്റര്‍ ശൃംഖലയായ പിരമിഡ് സൈമിറ തീയേറ്റര്‍ ലിമിറ്റഡ് വിലയ്ക്കു വാങ്ങി. വടക്കേ അമേരിക്കയിലെ ദക്ഷിണേഷ്യന്‍ വംശജരെ ലക്ഷ്യമാക്കി അവിടേക്ക് നീങ്ങുന്ന പിരമിഡ് മലേഷ്യയിലും സിങ്കപ്പൂരിലും സിനിമാ ശാലകള്‍ നടത്തുന്നുണ്ട്. ടെക്സാസിലെ റിച്ചാര്‍ഡ്സണ്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന പിരമിഡ് സൈമിറ എന്റര്‍ടെയ്ന്‍മെന്റ് അമേരിക്ക, ഇന്‍‍കോര്‍പ്പറേറ്റഡ് എന്ന സബ്സിഡിയറി കമ്പനിയാണ് യു.എസിലേയും കാനഡയിലേയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്ന് പിരമിഡ് സൈമിറ മാനേജിംഗ് ഡയറക്ടര്‍ പി എസ് സ്വാമിനാഥന്‍ പറഞ്ഞു.
ഫണ്‍ ഏഷ്യക്ക് ടെക്സാസിലെ റിച്ചാര്‍ഡ്സണിലും ഇര്‍വിങ്ങിലും ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളും ഹുസ്റ്റണിലും ചിക്കാഗോയിലും മള്‍ട്ടി പ്ളക്സുമുണ്ട്. 6 സ്ക്രീനുകളോടെ 1763 പേര്‍ക്കിരിക്കാവു മള്‍ട്ടി പ്ളക്സാണ് ചിക്കാഗോയിലേത്.പിരമിഡ് സൈമിറ ഇപ്പോള്‍ 703 സ്ക്രീനുകളോടെ 44 മള്‍ട്ടി പ്ളക്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2020 ആവുമ്പോഴേക്ക് സ്ക്രീനുകളുടെ എണ്ണം രണ്ടായിരവും മള്‍ട്ടി പ്ളക്സുകള്‍ 175 ആയും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 164.31 കോടി രൂപയുടെ വിറ്റുവരവ് നേടിയ പിരമിഡ് സൈമിറ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ മാത്രം 146 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. 15.11 കോടി രൂപയാണ് മൂന്നുമാസത്തെ അറ്റാദായം. മുന്‍വര്‍ഷം ഇത് 13.4 കോടിയായിരുന്നു.

1 comment:

ബി-ലോകം said...

യു.എസിലും കാനഡയിലുമായി 17 തീയേറ്ററുകള്‍ നടത്തുന്ന ഫണ്‍ ഏഷ്യയെ ഇന്ത്യയിലെ ഏറ്റവും വലിയ തീയേറ്റര്‍ ശൃംഖലയായ പിരമിഡ് സൈമിറ തീയേറ്റര്‍ ലിമിറ്റഡ് വിലയ്ക്കു വാങ്ങി.